കോട്ടയം :പാലാ :DCC പ്രസിഡണ്ടിന്റെ അദ്ധ്യക്ഷതയിൽ കൊല്ലപ്പള്ള ലയൺസ് ക്ലമ്പ് ഹാളിൽ വച്ച് 11-7-2024 ൽ ഭരണങ്ങാനം ബ്ലോക്ക് പ്രസിഡണ്ടിന്റയും മറ്റു നേതാക്കളുടെയും സാന്നിദ്ധ്യത്തിൽ നടന്ന യോഗത്തിലും അതിനു ശേഷം നടന്ന UDF യോഗത്തിലും ചർച്ച ചെയ്തു തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിലാണ് 22 – 7 – 2024-ൽ പ്രസിഡന്റ് സ്ഥാനം താൻ രാജിവച്ചിട്ടുള്ളത് എന്ന് മുൻ പ്രസിഡന്റ് പി.എൽ ജോസഫ് അഭിപ്രായപ്പെട്ടു .
LDF കൊണ്ടുവന്ന അവിശ്വാസ പ്രമേയവും വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പും നടന്നതിനു ശേഷം രാജി മൂലം ഉണ്ടാകാവുന്ന ഓഫീസ് സാങ്കേതിക വിഷയങ്ങൾ പരിഹരിച്ചതിനു ശേഷം രാജിവയ്ക്കുന്നതിനാണ് നിർദ്ദേശിച്ചത് അതിന്റെ അടിസ്ഥാനത്തിൽ 22 – 07-2024 തിങ്കളാഴ്ച 4.30-ന് സെക്രട്ടറിക്ക് രാജി നല്കുകയും അതിന് അപ്പോൾ തന്നെ കൈപ്പറ്റ രസീതു നൽകകയും ചെയ്തു. വസ്തുത ഇതായിരിക്കെ പച്ചക്കള്ളം ആരോപിച്ചു വ്യക്തിഹത്യ ചെയ്ത നടപടി നേതാക്കൾക്കോ രാഷ്ട്രീയ എതിരാളികൾക്കോ ചേർന്നതല്ല.
ആരോപണങ്ങൾ ഉന്നയിക്കുമ്പോൾ അല്പമെങ്കിലും യുക്തി വേണ്ടേ? പഞ്ചായത്തു രാജ് നിയമങ്ങളും ചട്ടങ്ങളും പ്രകാരo ഓഫീസ് സമയത്ത് നിർദ്ദിഷ്ട ഫോറത്തിൽ സെക്രട്ടറിയുടെ മുമ്പിൽ വച്ച് ഒപ്പിട്ട് നൽകേണ്ട ഒന്നാണ് രാജി. മറിച്ച് രാജി ഏതെങ്കിലും ഒരു സമയത്ത് പ്രഖ്യാപനം നടത്തിയാൽ രാജിയാകില്ല. ഇതു പോലും അറിയാത്തവർ മറ്റുള്ളവരുടെ ദുരാലോചനയുടെ ഫലമായി ബഫൂണകളാകരുത്. പഴയ ഫ്യൂഡൽ മാടമ്പിയാകാൻ നേതാക്കൾ ശ്രമിക്കരുത്. താണു വണങ്ങുന്നത് അത്ര പോര എന്നുള്ളതാണ് മണ്ഡലം പ്രസിഡണ്ടിന്റെ വിഷമം.
അങ്ങാടിയിൽ തോറ്റതിന് അമ്മയോട് എന്ന പോലെ എല്ലാത്തിനും പഞ്ചായത്തു പ്രസിഡണ്ടിന്റെ മേൽ കുതിര കേറുന്ന ശൈലി സ്വീകരിച്ചിട്ടുള്ള പ്രതിപക്ഷ അംഗം അജിത് ജോർജ് പെമ്പിളക്കുന്നേലിന്റെയും അവിശുദ്ധ കൂട്ടുകെട്ടിന്റെയും പ്രോഡക്ടാണ് അടിസ്ഥാനരഹിതമായ ഈ ആരോപണം . മൂന്നിലവിൽ ഒരു കൂട്ടം അടിയുറച്ച കോൺഗ്രസ്സ പ്രവർത്തകരുണ്ടെന്നും അവരുടെ പിന്തുണയോടെ പഞ്ചായത്തിൽ യുഡിഎഫ് ഭരണ നേതൃത്വം ഒറ്റകെട്ടാണെന്നും തൽപരകക്ഷികളുടെ വ്യാമോഹങ്ങൾ ഒന്നും നടക്കാൻ പോകുന്നില്ലെന്നും മുൻ പ്രസിഡണ്ട് പി.എൽ.ജോസഫ് പറഞ്ഞു.