Kerala

കെ.കെ രമ എം.എല്‍.എയുടെ പിതാവ് കെ.കെ.മാധവന്‍ അന്തരിച്ചു

കോഴിക്കോട്: മുതിർന്ന കമ്യൂണിസ്റ്റ് നേതാവും നടുവണ്ണൂർ പഞ്ചായത്ത് മുൻ പ്രസിഡന്റുമായ കെ.കെ. മാധവൻ (87) അന്തരിച്ചു. വടകര എംഎൽഎ കെ.കെ. രമയുടെ പിതാവാണ്. പുലർച്ച നാലുമണിയോടെയായിരുന്നു അന്ത്യം. സിപിഎം ബാലുശ്ശേരി ഏരിയാ സെക്രട്ടറിയായും ജില്ലാ കൗൺസിൽ അംഗമായും പ്രവർത്തിച്ചിട്ടുണ്ട്.

ഭാര്യ: ദാക്ഷായണി. മറ്റുമക്കൾ: പ്രേമ, തങ്കം, സുരേഷ് (എൽ.ഐ.സി ഏജന്റ്, പേരാമ്പ്ര). മരുമക്കൾ: ജ്യോതിബാബു കോഴിക്കോട് (എൻടിപിസി റിട്ട), സുധാകരൻ മൂടാടി (റിട്ട (ഖാദി ബോർഡ്). പരേതനായ ടി.പി ചന്ദ്രശേഖരൻ (ഒഞ്ചിയം), നിമിഷ ചാലിക്കര ( വെൽഫെയർ ഫണ്ട് ബോർഡ്, കോഴിക്കോട് ). 5). സഹോദരങ്ങൾ: കെ.കെ. കുഞ്ഞികൃഷ്‌ണൻ, കെ.കെ. ഗംഗാധരൻ (റിട്ട.ഐ.സി.ഡി. എസ്) കെ.കെ. ബാലൻ (റിട്ട.കേരളാ ബാങ്ക്),

സംസ്കാരം ചൊവ്വാഴ്‌ച വൈകിട്ട് ആറ് മണിക്ക് നടുവണ്ണൂരിലെ വീട്ടുവളപ്പിൽ നടക്കും.

എല്ലാ കാലത്തും കമ്മ്യൂണിസ്റ്റ് പാർട്ടിയോടൊപ്പം സഞ്ചരിച്ച പ്രവർത്തകനായിരുന്നു കെ കെ മാധവൻ .മക്കളിലും ആ വിശ്വാസം വളർത്തുകയും ചെയ്തു .കമ്മ്യൂണിസ്റ്റ് നേതാവായ ടി പി ചന്ദ്രശേഖരന് മകൾ കെ കെ രമയെ വിവാഹം കഴിച്ചു കൊടുക്കുകയും ചെയ്തു .തുടർന്ന് ടി പി ചന്ദ്രശേഖരൻ സിപിഎം മുമായി അകന്നതിനെ തുടർന്ന് സിപിഎം നെ എതിർക്കുവാനും തുടങ്ങി.ടിപി  ചന്ദ്രശേഖരന്റെ കൊലപാതകത്തെ തുടർന്ന് സിപിഎം ന്റെ കടുത്ത വിമര്ശകനായി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top