India

2050 ഓടെ ഇന്ത്യയിലെ പ്രായമായവരുടെ എണ്ണം ഇരട്ടിയാകും, ആരോഗ്യ, പെന്‍ഷന്‍ രംഗങ്ങളില്‍ കൂടുതല്‍ നിക്ഷേപം നടത്തണം: യുഎന്‍എഫ്പിഎ

ന്യൂഡല്‍ഹി: 2050 ഓടെ ഇന്ത്യയിലെ വയോജനങ്ങളുടെ എണ്ണം ഇരട്ടിയായേക്കാമെന്ന് ഐക്യരാഷ്ട്രസഭയുടെ കീഴിലുള്ള യുഎന്‍എഫ്പിഎ (യൂണൈറ്റഡ് നേഷന്‍സ് പോപ്പുലേഷന്‍ ഫണ്ട്) ഇന്ത്യയിലെ മേധാവി ആന്‍ഡ്രിയ വോജ്‌നാര്‍. ആരോഗ്യ സംരക്ഷണം, ഭവനം, പെന്‍ഷന്‍ എന്നിവയില്‍ കൂടുതല്‍ നിക്ഷേപം നടത്തേണ്ടതിന്റെ ആവശ്യകതയിലേക്കാണ് ഇത് വിരല്‍ചൂണ്ടുന്നതെന്നും ആന്‍ഡ്രിയ വോജ്‌നാര്‍ മുന്നറിയിപ്പ് നല്‍കി. പ്രത്യേകിച്ച് ഒറ്റയ്ക്ക് ജീവിക്കാനും ദാരിദ്ര്യത്തെ അഭിമുഖീകരിക്കാനും കൂടുതല്‍ സാധ്യതയുള്ള പ്രായമായ സ്ത്രീകളെ ലക്ഷ്യമിട്ട് നിക്ഷേപം വര്‍ധിപ്പിക്കേണ്ടതുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

2050 ആകുമ്പോഴേക്കും 60 വയസും അതില്‍ കൂടുതലുമുള്ള വയോജനങ്ങളുടെ എണ്ണം ഇരട്ടിയായേക്കും. ഏകദേശം 34 കോടിയായി ഉയരാനാണ് സാധ്യത. ആരോഗ്യ സംരക്ഷണം, പാര്‍പ്പിടം, പെന്‍ഷന്‍ പദ്ധതികള്‍ എന്നിവയില്‍ നിക്ഷേപം വര്‍ധിപ്പിക്കേണ്ടതിന്റെ അനിവാര്യതയിലേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നത്. പ്രത്യേകിച്ച് ഒറ്റയ്ക്ക് ജീവിക്കാനും ദാരിദ്ര്യത്തെ അഭിമുഖീകരിക്കാനും സാധ്യതയുള്ള പ്രായമായ സ്ത്രീകള്‍ക്ക് കൂടുതല്‍ ശ്രദ്ധ നല്‍കേണ്ടതായി വരുമെന്നും അവര്‍ പറഞ്ഞു.

10 നും 19 നും ഇടയില്‍ പ്രായമുള്ള 25 കോടി കുട്ടികളാണ് ഇന്ത്യയിലുള്ളത്. ആരോഗ്യം, വിദ്യാഭ്യാസം, തൊഴില്‍ പരിശീലനം, തൊഴിലവസരങ്ങള്‍ എന്നിവയില്‍ നിക്ഷേപിക്കുന്നത് ലിംഗസമത്വത്തെ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം രാജ്യത്തെ സുസ്ഥി

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top