Kerala

രക്ഷാപ്രവർത്തനത്തിൽ അലംഭാവം വന്നെങ്കില്‍ കർണാടക സർക്കാർ സമാധാനം പറയേണ്ടി വരും: കെ സി വേണുഗോപാല്‍

ന്യൂഡൽഹി: അങ്കോളയിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുന്റെ രക്ഷാപ്രവർത്തനത്തിൽ അലംഭാവം ഉണ്ടായിട്ടുണ്ടെങ്കിൽ കർണാടക സർക്കാർ സമാധാനം പറയേണ്ടി വരുമെന്ന് കെ സി വേണുഗോപാല്‍ എംപി.

വളരെ നിർഭാഗ്യകരമായ സംഭവമാണ് നടന്നത്. അർജുന്റെ സഹോദരിയുമായി സംസാരിച്ചിരുന്നു. മൂന്നു നാല് ദിവസം കർണാടക സർക്കാരുമായി ബന്ധപ്പെട്ടതാണ്. സർക്കാരിന്റെ ഭാഗത്ത്‌ നിന്നും സാധ്യമായത് എല്ലാം ചെയ്യുന്നുണ്ട്. കോൺഗ്രസ് ഭരിക്കുന്ന സർക്കാരിന് ഉത്തരവാദിത്തമുണ്ട്. തിരച്ചിലിന് യുദ്ധകാല അടിസ്ഥാനത്തിലുള്ള നടപടികൾ ഉണ്ടാകുമെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.

നാളെ നടക്കാനിരിക്കുന്ന മോദി സർക്കാരിന്റെ ബജറ്റ് സമ്മേളനത്തിനെ കുറിച്ചും കെ സി വേണു​ഗോപാൽ സംസാരിച്ചു. നീറ്റ് ഉൾപ്പെടെയുള്ള കാര്യങ്ങൾ ചർച്ച ചെയ്യുന്ന സമ്മേളനം ആയിരിക്കും ബജറ്റ്‌ സമ്മേളനം. കേന്ദ്ര സർക്കാരിന്റെ പോക്ക് ശരിയായ ദിശയിൽ അല്ല. ഇത്രയേറെ ജനങ്ങൾ വിധി എതിരായിട്ട് എഴുതിയിട്ടും പഴയ പാതയിലൂടെ തന്നെയാണ് സർക്കാർ പോകുന്നത്. ഗവൺമെന്റിന്റെ തെറ്റുകൾ തിരുത്താനുള്ള ശ്രമം തുടർന്ന് കൊണ്ടേയിരിക്കും എന്നും കെ സി വേണു​ഗോപാൽ വിമർശിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top