രാത്രി വീടുകളില്‍ ഒളിഞ്ഞുനോട്ടശല്യം. പൊറുതി മുട്ടിയതോടെയാണ് നാട്ടുകാർ തിരച്ചിലിന് വാട്‌സാപ് ഗ്രൂപ്പ് രൂപീകരിച്ചത്. ദിവസങ്ങൾ നീണ്ട തിരച്ചിലിന് ഇടയില്‍ സിസിടിവിയിൽ ആൾ കുടുങ്ങിയപ്പോഴാണ് നാട്ടുകാര്‍ ഞെട്ടിയത്. വാട്സ്ആപ്പ് ഗ്രൂപ്പിന്റെ അഡ്മിനായിരുന്നു വിഡിയോയിൽ പതിഞ്ഞത്. കോഴിക്കോട് കൊരങ്ങാടാണ് സംഭവം. ആർക്കും പരാതിയില്ലാത്തതിനാൽ പൊലീസ് കേസെടുത്തിട്ടില്ല.
രാത്രി എത്തുന്നയാൾ മതിൽ ചാടിക്കടന്നാണ് ഒളിഞ്ഞുനോട്ടം നടത്തുന്നത്. പ്രദേശവാസികൾ സംഘടിച്ചാണ് തിരച്ചിൽ ആരംഭിച്ചത്. . വാട്സ്ആപ്പ് ഗ്രൂപ്പും രൂപീകരിച്ചു. ഒടുവില്‍ തിരച്ചിലിനിടയില്‍ ആളുടെ രൂപം സിസിടിവിയില്‍ പതിഞ്ഞു. തിരച്ചിലിന് നേതൃത്വം നൽകുന്ന യുവാവാണ് ദൃശ്യത്തിൽ. ഇയാള്‍ തന്നെയാണ് . വാട്സ്ആപ്പ് ഗ്രൂപ്പിന്റെ അഡ്മിനും.
ഗ്രൂപ്പ് വഴി നടക്കുന്ന ചർച്ചകൾ മനസിലാക്കിയാണ് ഇയാൾ വീടുകളിൽ കയറിയത്. പക്ഷെ വീട്ടിൽ സിസിടിവിയുള്ളതാണ് യുവാവിന് പാരയായത്.