Kerala

എസ്എൻഡിപി ബിജെപിയിലേക്ക് റിക്രൂട്ട് ചെയ്യുന്നു; സിപിഐഎം

തിരുവനന്തപുരം: ന്യൂനപക്ഷ സംരക്ഷണമാണ് ഇടതുപക്ഷ അജണ്ടയെന്നും ഇതിനെ പ്രീണനമെന്ന് തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമം നടന്നെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ.

ഇതേ പ്രചരണം കേരളത്തിലും നടന്നു. ആദ്യമായി കേരളത്തിൽ ബിജെപി അക്കൗണ്ട് തുറന്നത് കോൺഗ്രസ്സിൻ്റെ ചെലവിലാണ്. ഇത് തന്നെയാണ് തൃശൂരും നടന്നത്. ക്രൈസ്തവ ഭാഗങ്ങൾ തിങ്ങിപ്പാർക്കുന്ന പ്രദേശങ്ങളിലെ കോൺഗ്രസ് വോട്ട് ബിജെപിക്ക് പോയി എന്നും എം വി ​ഗോവിന്ദൻ പറഞ്ഞു.

വർഗീയ ശക്തികൾ യുഡിഎഫിന്റെ സഖ്യകക്ഷിയായി. ജമാഅത്തെ ഇസ്ലാമി പ്രവർത്തകർ യുഡിഎഫിന് വേണ്ടി പ്രവർത്തിച്ചു. ഇതാണ് യുഡിഎഫിന്റെ വിജയത്തിന് കാരണം. മുസ്ലിം ലീഗിനെ നയിക്കുന്ന ആശയ അടിത്തറ ജമാഅത്തെ ഇസ്ലാമിയുടെയും പോപ്പുലർ ഫ്രണ്ടിൻ്റേതുമായി മാറി. വർഗീയ ശക്തികളോട് ചേരാൻ മുസ്ലിംലീഗിന് മടിയുണ്ടായില്ല. ലീഗ് പ്രവർത്തകരെ നയിച്ചത് ജമാഅ ഇസ്ലാമിയുടെ ആശയമാണ്. ഇത് ദൂരവ്യാപകമായ പ്രത്യാഘാതം ഉണ്ടാക്കും. ലീഗും കോൺഗ്രസും ജമാഅത്ത ഇസ്ലാമിയോടൊപ്പം പ്രവർത്തിച്ചതാണ് തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചത്.
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top