അരുവിത്തുറ : അരുവിത്തുറ കോളജിൽ ഫുഡ് സയൻസ് ഡിപ്പാർട്ട്മെൻ്റിൻ്റെ അഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്കായി അന്തർദേശീയ ലഹരിവിരുദ്ധ ദിനാചരണത്തോടനുബന്ധിച്ചു വിദ്യാർത്ഥികൾക്കായി ” ആരോഗ്യ, മാനുഷിക മേഖലകളിൽ ലഹരി ഉയർത്തുന്ന വെല്ലുവിളികൾ എങ്ങനെ നേരിടാം” എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു.
കേരള പോലീസ് സ്പെഷ്യൽ ബ്രാഞ്ച് സബ് ഇൻസ്പെക്ടർ കണ്ണദാസൻ കെ സെമിനാർ ഉദ്ഘാടനം ചെയ്ത് സന്ദേശം നൽകി. ലഹരിക്കെതിരായ സാമൂഹികാവബോധം വളർത്തുന്നതിൽ വിദ്യാർത്ഥികൾക്ക് വലിയ പങ്കു വഹിക്കാൻ ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു. സമൂഹ മാധ്യമങ്ങളുടെയും മൊബൈൽ ഫോണിൻ്റെ യും ദുരുപയോഗം കൗമാരക്കാരുടെ ഇടയിൽ സൃഷ്ടിക്കുന്ന വലിയ പ്രതിസന്ധികളെ അദ്ദേഹം ചൂണ്ടിക്കാട്ടി. കോളജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ. സിബി ജോസഫ്, ഫുഡ് സയൻസ് വിഭാഗം മേധാവി മിനി മൈക്കിൾ അധ്യാപകരായ അലീന ജോസ്, വീണ വിശ്വനാഥ് എന്നിവർ സംസാരിച്ചു.