പെരുമ്പാവൂർ കേസിലെ പ്രതി അമീറുൽ ഇസ്ലാമിന്റെ വധശിക്ഷ സ്റ്റേ ചെയ്ത നടപടിയിൽ പരമാവധി ശിക്ഷ ലഭിക്കണമെന്ന നിലപാടാണ് സർക്കാരിനെന്ന് മന്ത്രി പി രാജീവ്.
കോടതിയുടേത് സാധാരണ നടപടിക്രമം ആണ്. സമാന നടപടിക്രമം ഹൈക്കോടതിയിലും ഉണ്ടായിട്ടുണ്ട്. പരമാവധി ശിക്ഷ നൽകണമെന്ന നിലപാടാണ് സർക്കാരിന്. സുപ്രീംകോടതിയിലും സമാനമായ നിലപാട് സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, അമീറുൽ ഇസ്ലാമിന്റെ വധശിക്ഷ സ്റ്റേ ചെയ്ത സുപ്രീം കോടതി വിധി അംഗീകരിക്കാനാകില്ലെന്ന് കൊല്ലപ്പെട്ട നിയമവിദ്യാർത്ഥിയുടെ ‘അമ്മ പ്രതികരിച്ചു. തന്റെ മകൾ അനുഭവിച്ച വേദനയ്ക്ക് നീതി ലഭിക്കണം. പ്രതിയെ തൂക്കി കൊല്ലണം. പ്രതിയെ സംരക്ഷിക്കാൻ ശ്രമം നടക്കുന്നുണ്ട്. അതിന്റ ഭാഗമാണ് വധശിക്ഷ റദ്ദാക്കണമെന്ന ഹർജി. നീതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും ‘അമ്മ പ്രതികരിച്ചു.