Kerala

പിടിയിലായ മാവോയിസ്റ്റ് മനോജ്‌ എംഎ ബിരുദധാരി; ബോംബ്‌ നിര്‍മാണത്തിലും വിദഗ്ദൻ

കണ്ണൂര്‍-വയനാട് കബനിദളം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന പിടിയിലായ മാവോയിസ്റ്റ് പ്രവര്‍ത്തകന്‍ മനോജ് എംഎ ഫിലോസഫി ബിരുദധാരി. യുജിസിനെറ്റ് യോഗ്യതയുമുണ്ട്. ബി.ടെകിന് ചേര്‍ന്നിരുന്നെങ്കിലും പഠനം പൂര്‍ത്തിയാക്കിയിട്ടില്ല. നാലുദിവസംമുന്‍പാണ് കാടിറങ്ങി നാട്ടില്‍ നാട്ടില്‍വന്നത്. ബ്രഹ്‌മപുരത്തെ സുഹൃത്തില്‍നിന്നു പണംവാങ്ങി മടങ്ങുംവഴിയാണ് എടിഎസ് സംഘം എറണാകുളം സൗത്ത് റെയില്‍വേസ്റ്റേഷനില്‍നിന്ന് അറസ്റ്റ് ചെയ്തത്.

14 യുഎപിഎ കേസുകളില്‍ പ്രതിയായ മനോജ് തൃശൂര്‍ സ്വദേശിയാണ്. ഇയാളെ ചോദ്യംചെയ്തുവരുകയാണ്. മെക്കാനിക്കല്‍ എന്‍ജിനിയറിങ് പഠനത്തിനു ചേര്‍ന്നെങ്കിലും പഠനം പൂര്‍ത്തിയാക്കാതെ മാവോവാദി സംഘത്തില്‍ ചേരുകയായിരുന്നു.

വയനാട് പോലീസ് പുറത്തിറക്കിയ ‘വാണ്ടഡ്’ പട്ടികയിലുള്‍പ്പെട്ടയാളാണ് മനോജ്. ഇയാള്‍ അടങ്ങുന്ന 20 അംഗ സംഘത്തെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് പാരിതോഷികവും പോലീസ് പ്രഖ്യാപിച്ചിരുന്നു. വയനാട്ടിലെ കുഴിബോംബ് സംഭവത്തിനുശേഷം മാവോവാദിസംഘത്തെ എടിഎസ് നിരീക്ഷിച്ചുവരുകയായിരുന്നു.

ആറളം ഫാംമേഖല കേന്ദ്രീകരിച്ച് മാവോവാദി സാന്നിധ്യം രണ്ടുമാസംമുന്‍പേ എടിഎസിന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. മലപ്പുറം സ്വദേശി സി.പി.മൊയ്തിന്‍, തമിഴ്നാട്ടുകാരനായ സന്തോഷ്, വയനാട് സ്വദേശി സോമന്‍ എന്നിവര്‍ക്കൊപ്പം മനോജും സംഘത്തിലുള്ളതായി വിവരംകിട്ടി. ഇവര്‍ക്ക് നാട്ടില്‍നിന്ന് പണവും മറ്റു സഹായങ്ങളും നല്‍കുന്ന ബാബുവിനെ രണ്ടുമാസംമുന്‍പ് അറസ്റ്റുചെയ്തിരുന്നു.

ഇയാളെ കാണാനില്ലെന്ന അമ്മയുടെ പരാതി കഴിഞ്ഞവര്‍ഷം കഴക്കൂട്ടം പോലീസിന് ലഭിച്ചിരുന്നു. കാര്യവട്ടത്തായിരുന്നു താമസം. 2023 ഫെബ്രുവരിയോടെയാണ് മാവോവാദി സായുധസേനയില്‍ ചേര്‍ന്ന് വയനാടന്‍കാടുകളിലെത്തുന്നത്. സി.പി.മൊയ്തീന്റെ നിര്‍ദേശപ്രകാരം മനോജാണ് കുഴിബോംബ് നിര്‍മിച്ചതും മക്കിമലയില്‍ സ്ഥാപിച്ചതെന്നുമാണ് പോലീസ് പറയുന്നത്

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top