അഹമ്മദാബാദ്: ഗുജറാത്തിൽ ചന്ദിപുര വൈറസ് രോഗലക്ഷണങ്ങളോടെ മരിച്ച കുട്ടികളുടെ എണ്ണം 15 ആയി. 29 പേര് ഇപ്പോൾ ചികിത്സയിലാണ്. മരണസാധ്യത കൂടുതലുള്ള വൈറസുകളാണ് ചന്ദിപുര വൈറസ്. സാമ്പിളുകള്‍ പൂനെ വൈറോളജി ലാബിലേക്ക് അയച്ചിരിക്കുകയാണ്. 51,725 പേരെ സ്ക്രീന്‍ ടെസ്റ്റ് ചെയ്തെന്ന് ഗുജറാത്ത് സര്‍ക്കാർ അറിയിച്ചു. വൈറസിനെ പ്രതിരോധക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. ഗുജറാത്തിൽ എല്ലാ ജില്ലയിലും ജാഗ്രത നിര്‍ദേശം നൽകിയിരിക്കുകയാണ്.
ചന്ദിപുര വൈറസ്; രോഗലക്ഷണങ്ങളോടെ മരിച്ച കുട്ടികളുടെ എണ്ണം 15 ആയി, 29 പേര് ചികിത്സയില്‍
By
Posted on