തിരുവനന്തപുരം: ബിജെപിക്ക് വോട്ട് ചെയ്തതിന്റെ പേരിൽ ആരെയും വേട്ടയാടാൻ സിപിഐഎമ്മിനെ അനുവദിക്കില്ലെന്നും എസ്എൻഡിപി യോഗത്തിനെതിരായ ഭീഷണി സിപിഐഎം അവസാനിപ്പിക്കുന്നതാണ് നല്ലതെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ.
നഗ്നമായ ന്യൂനപക്ഷ പ്രീണനമാണ് ഇടതുപക്ഷത്തിന്റെ അടിത്തറ തകർത്തത്. അതിന് ഭൂരിപക്ഷ വിഭാഗങ്ങളുടെ നെഞ്ചത്ത് കയറിയിട്ട് കാര്യമില്ലെന്നും സുരേന്ദ്രന്‍ ആരോപിച്ചു. സിപിഐഎം നൽകുന്ന സന്ദേശം ന്യൂനപക്ഷ പ്രീണനം തുടരുമെന്നാണ്. ഇതോടെ അടിസ്ഥാന ജനവിഭാഗങ്ങളും പാരമ്പര്യമായി സിപിഐഎമ്മിനെ പിന്തുണയ്ക്കുന്നവരും കൂടി അവരെ കൈവെടിയും.
അതിന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ആക്ഷേപിച്ചിട്ടു കാര്യമില്ലെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ പറഞ്ഞു.