തിരുവനന്തപുരം: കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി സംസ്ഥാനത്ത് മദ്യത്തിനും പുകയിലയ്ക്കുമുള്ള മലയാളികളുടെ ചെലവഴിക്കല്‍ വിഹിതം കുറഞ്ഞതായി സര്‍വേ റിപ്പോര്‍ട്ട്
. 2022-23 സാമ്പത്തികവര്‍ഷത്തെ ഗാര്‍ഹിക ഉപഭോഗ ചെലവ് സര്‍വേയിലാണ് ഇക്കാര്യം പറയുന്നത്. മൊത്തം കുടുംബ ചെലവിന്റെ അടിസ്ഥാനത്തിലാണ് കണക്ക്.
ഗ്രാമീണ കേരളത്തില്‍ മൊത്തം കുടുംബ ചെലവിന്റെ ശരാശരി 1.88 ശതമാനം മാത്രമാണ് മദ്യത്തിന്റെയും പുകയിലയുടെയും വിഹിതം. കേരളത്തിലെ നഗരപ്രദേശങ്ങളില്‍ ഇത് 1.37 ശതമാനം മാത്രമാണ്. ദേശീയ ശരാശരി ഗ്രാമീണ മേഖലയില്‍ 3.7 ശതമാനവും നഗരങ്ങളില്‍ 2.41 ശതമാനവുമാണെന്നിരിക്കെയാണ് കേരളത്തിലെ കുറവ്. രാജ്യത്ത് ലഹരി പദാര്‍ഥങ്ങള്‍ക്കായി ഏറ്റവും കുറവ് ചെലവഴിക്കുന്ന രണ്ടാമത്തെ സംസ്ഥാനമാണ് കേരളമെന്ന് സര്‍വേയെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.