തമിഴ് സൂപ്പര്‍താരം കാര്‍ത്തി നായകനാകുന്ന സര്‍ദാര്‍ 2 എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് സ്റ്റണ്ട്മാന്‍ മരിച്ചത്.
ഏഴുമല എന്ന സ്റ്റണ്ട്മാനാണ് വീഴ്ചയില്‍ ഗുരുതര പരിക്കേറ്റ് മരിച്ചത്. ചെന്നൈ സാലഗ്രാമിലെ പ്രസാദ് സ്റ്റുഡിയോയില്‍ നടന്ന ആക്ഷന്‍ രംഗങ്ങളുടെ ചിത്രീകരണത്തിനിടെയാണ് അപകടമുണ്ടായത്. ചിത്രീകരണത്തിനായി നിര്‍മ്മിച്ച 20 അടി ഉയരമുളള പ്ലാറ്റിഫോമില്‍ നിന്ന് വീഴുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ് ഏഴുമലയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. ഇതോടെ സിനിമയുടെ ചിത്രീകരണം നിര്‍ത്തിവച്ചു. ചെന്നൈ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. രണ്ട് ദിവസം മുമ്പാണ് ആക്ഷന്‍ രംഗങ്ങളുടെ ചിത്രീകരണം പ്രസാദ് സ്റ്റുഡിയോയില്‍ ആരംഭിച്ചത്.