തിരുവനന്തപുരം നന്ദിയോട് പടക്ക കടക്ക് തീ പിടിച്ചു. ശ്രീമുരുക പടക്ക കടക്കാണ് ഇന്ന് രാവിലെയോടെ തീപിടിച്ചത്. കട ഉടമ ഷിബുവിന് ഗുരുതരമായി പരിക്കേറ്റു.
സംഭവ സമയത്ത് ഷിബു മാത്രമാണ് കടയില്‍ ഉണ്ടായിരുന്നത്. ഗുരുതരമായി പൊള്ളലേറ്റ് ഇയാളെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഉഗ്രശബ്ദത്തില്‍ പൊട്ടിത്തെറിയുണ്ടായി എന്നാണ് സമീപവാസികള്‍ പറയുന്നത്. ഷിബുവിന്റെ വീടിന് സമീപത്തായാണ് കട പ്രവര്‍ത്തിക്കുന്ന കെട്ടിടമുള്ളത്. ഇതിനോട് ചേര്‍ന്ന് തന്നെയാണ് ഗോഡൗണും. സ്ഫോടനത്തില്‍ കെട്ടിടം പൂര്‍ണ്ണമായും തകര്‍ന്ന അവസ്ഥയിലാണ്. തീപിടിത്തത്തിന്റെ കാരണം കണ്ടെത്തിയിട്ടില്ല. ഫയര്‍ഫോഴ്സും പൊലീസ് സംഘവും പരിശോധന നടത്തുകയാണ്.