പത്തനംതിട്ട: തിരുവല്ലയില്‍ പീഡനക്കേസ് പ്രതി സി സി സജിമോനെ സിപിഐഎമ്മില്‍ തിരിച്ചെടുത്ത സംഭവത്തില്‍ ഏരിയ കമ്മിറ്റിക്ക് തിരിച്ചടി.
സജിമോന്‍ പാര്‍ട്ടി അംഗത്വം മാത്രം നല്‍കാനാണ് ജില്ലാ സെക്രട്ടറിയുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയില്‍ തീരുമാനമായത്. തീരുമാനം സജിമോനെ ലോക്കല്‍ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്താനുള്ള തിരുവല്ല ഏരിയ കമ്മിറ്റി നിക്കത്തിന് തിരിച്ചടിയായി. സജിമോനെ ലോക്കല്‍ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തേണ്ടെന്നും പാര്‍ട്ടി അംഗത്വം മാത്രം നല്കിയാല് മതിയെന്നുമാണ് നേതൃത്വത്തിന്റെ നിര്‍ദ്ദേശം.