പാലാ : ഇന്നലെ വീശി അടിച്ച കാറ്റിൽ പാലാ കെ.എസ്.ആർ.ടി.സി ജംഗ്ഷനിൽ ഓട്ടോ സ്റ്റാൻഡിൽ പാർക്ക് ചെയ്തിരുന്ന മൂന്ന് ഓട്ടോകളുടെ മുകളിലേക്ക് മരം ഒടിഞ്ഞുവീണ് ഓട്ടോകൾക്ക് കേടുപാട് സംഭവിച്ചിരുന്നു. ഈ ഓട്ടോകൾക്ക് സർക്കാർ അടിയന്തരമായി നഷ്ടപരിഹാരം നൽകണമെന്ന് ഓട്ടോ തൊഴിലാളി യൂണിയൻ (കെ. ടി. യു. സി (എം ) ആവശ്യപ്പെട്ടു.
യൂണിയൻ പ്രസിഡന്റ് ജോസുകുട്ടി പൂവേലിൽ, കെ . വി. അനൂപ്, കണ്ണൻ പാലാ, തോമസ് ആന്റണി, വിനോദ് ജോൺ, സി. സാജൻ, ടിനു തകടിയേൽ, ഇ. കെ. ബിനു, അൽഫോൻസാ നരിക്കുഴി, സോണി തോമസ്, മാത്യു കുന്നേപറമ്പിൽ, സുനിൽ കൊച്ചുപറമ്പിൽ, രാജേഷ് വട്ടക്കുന്നേൽ, വിൻസെന്റ് തൈമുറിയിൽ, സജി കൊട്ടാരമറ്റം, രാജീവ് മാത്യു, തുടങ്ങിയവർ പ്രസംഗിച്ചു.