പാമ്പാടി :രാഷ്ട്രീയക്കാരും;കോൺട്രാക്റ്റര്മാരും തമ്മിലുള്ള അന്തർധാര കാണണമെങ്കിൽ പാമ്പാടി പഞ്ചായത്തിലെ പതിമൂന്നാം വാർഡിലേക്കൊന്നു പോരെ .നേരിട്ട് കാണാം.കല്ലേപ്പുറം കരിഗണ പൊയ്ക റോഡ് ഇപ്പോൾ വന്നു കണ്ടാൽ മെറ്റൽ കൂമ്പാരം മാത്രം.ഒന്നരമാസമായതേയുള്ളൂ റോഡ് ടാർ ചെയ്തിട്ട് .നാട്ടുകാരുടെ ദീര്ഘകാലമായുള്ള പരാതിക്കൊടുവിലാണ് ഉമ്മൻചാണ്ടി ഈ റോഡ് ടാർ ചെയ്യുവാൻ പണം നീക്കി വച്ചത്.
ഒന്നര മാസം മുമ്പാണ് ആ പണമുപയോഗിച്ച് കോൺട്രാക്ടർ ടാർ ചെയ്തത്.ടാർ ചെയ്തപ്പോഴേ ഗുണ നിലവാരത്തിൽ നാട്ടുകാർ സംശയം പ്രകടിപ്പിച്ചെങ്കിലും ;ഒന്നരമാസം കൊണ്ട് മെറ്റൽ കൂമ്പാരമായപ്പോൾ അന്നത്തെ സംശയം സത്യമെന്നു നാട്ടുകാർക്ക് ബോധ്യപ്പെട്ടു.നാട്ടുകാർ രാഷ്ട്രീയ നേതൃത്വത്തോട് പരാതി പറഞ്ഞെങ്കിലും അന്വേഷിക്കാം ;നോക്കട്ടെ ;എന്ന പതിവ് മറുപടിയാണ് ലഭിച്ചതെന്ന് നാട്ടുകാർ കോട്ടയം മീഡിയയോട് പറഞ്ഞു.
ഏതായാലും ഈ ചതിക്കെതിരെ പ്രതികരിക്കുവാൻ തന്നെയാണ് നാട്ടുകാരുടെ തീരുമാനം കോട്ടയം വിജിലന്സുമായി ബന്ധപ്പെടാനാണ് നാട്ടുകാർ തീരുമാനിച്ചിരിക്കുന്നത് .പൊതു ജനങ്ങളുടെ പണം ധൂർത്ത് അടിക്കുന്നവരാരായാലും പൊതു സമക്ഷത്തു കൊണ്ട് വരണമെന്നാണ് നാട്ടുകാരുടെ ആവശ്യം .
വിജിലൻസിന്റെ ടോൾ ഫ്രീ നമ്പറിൽ പരാതികൾ നൽകാം 1064