India

കൊക്കെയ്നുമായി നടി രാകുൽ പ്രീത് സിങിന്റെ സഹോദരൻ കസ്റ്റഡിയിൽ

ഹൈദരാബാദ്: ബോളിവുഡ്, തെന്നിന്ത്യൻ സിനിമാ നടിയായ രാകുൽ പ്രീത് സിങിന്റെ സഹോദരൻ അമൻ പ്രീത് സിങ് ലഹരിമരുന്നുമായി കസ്റ്റഡിയിൽ. കൊക്കെയ്‌നും ഇടപാടുകൾ നടത്തിയ ഫോണുകളും ഇയാളില്‍ നിന്നും പിടിച്ചെടുത്തു.

ഹൈദരാബാദിലേക്ക് കൊക്കെയ്ൻ കൊണ്ടുവരുന്നതായി തെലങ്കാന ആന്റി നാര്‍ക്കോട്ടിക് ഡിപ്പാര്‍ട്ട്‌മെന്റിന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് അമൻ പ്രീത് സിങ് കസ്റ്റഡിയിലാകുന്നത്.
ഇയാൾക്കൊപ്പം 4 പേരെ കൂടി കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരുടെ പക്കൽ നിന്ന് 35 ലക്ഷം രൂപ വിലമതിക്കുന്ന 199 ഗ്രാം കൊക്കെയ്ന്‍, പത്ത് സെൽഫോണുകൾ, ബൈക്കുകൾ മറ്റും പിടിച്ചെടുത്തിട്ടുണ്ട്. നിലവിൽ പൊലീസ് കസ്റ്റഡിയിലുള്ള പ്രതികളെ വൈദ്യപരിശോധനയ്ക്ക് വിധേയരാക്കിയ ശേഷം കോടതിയിൽ ഹാജരാക്കും.
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top