Kottayam

അന്തീനാട് ശ്രീ മഹാദേവ ക്ഷേത്രത്തിലെ പ്രദക്ഷിണവഴി പുനർനിർമ്മാണ ഫണ്ടിൻ്റെ ഔപചാരികമായ ഉദ്ഘാടനം ഇന്ന് രാവിലെ ക്ഷേത്രാങ്കണത്തിൽ വച്ച് നടന്നു

പാലാ :അന്തീനാട് ശ്രീ മഹാദേവ ക്ഷേത്രത്തിലെ പ്രദക്ഷിണവഴി പുനർനിർമ്മാണ ഫണ്ടിൻ്റെ ഔപചാരികമായ ഉദ്ഘാടനം ഇന്ന് രാവിലെ ക്ഷേത്രാങ്കണത്തിൽ വച്ച് നടന്നു. മഹനീയ വ്യക്തികളുടെയും ഭക്തജനങ്ങളുടേയും സാന്നിദ്ധ്യത്തിൽ ശ്രീ P S ശാർങധരൻ പുത്തൻപുരയ്ക്കൽ അവറുകളിൽ നിന്ന് ദേവസ്വം പ്രസിഡൻ്റ്  കെ.മനോജ് ആദ്യ സമർപ്പണം സ്വീകരിച്ചു.

തുടർന്ന് നിരവധി ഭക്തർ സമർപ്പണം നടത്തി. വൈസ് പ്രസിഡൻ്റ് ശ്രീ K S പ്രവീൺ കുമാർ,ദേവസ്വം സെക്രട്ടറി ശ്രീ V D സുരേന്ദ്രൻ നായർ, ജോ സെക്രട്ടറി ശ്രീ R വിനോദ്, ട്രഷറർ B സതീശൻ, ശ്രീ R ശശിധരൻ, ശ്രീ MP രാമകൃഷ്ണൻ നായർ , വനിതാസമാജം പ്രസിഡൻ്റ് ശ്രീമതി ബിജി മനോജ്, തുടങ്ങി കരയോഗത്തിന്റെയും വനിതാ സമാജത്തിന്റെയും ഭാരവാഹികളും നിരവധി ഭക്തജനങ്ങളും ചടങ്ങിൽ പങ്കെടുത്തു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top