Crime

പെൺസുഹൃത്തിനോട് ചാറ്റ് ചെയ്യുന്നതിൽ വൈരാഗ്യം; 16കാരനെ വിളിച്ചുവരുത്തി കുത്തിക്കൊലപ്പെടുത്തി 15കാരൻ

ഗുരുഗ്രാം: പെൺസുഹൃത്തുമായി സൗഹൃദമുണ്ടെന്ന സംശയത്തെ തുടർന്ന് ഹരിയാനയിൽ ഗുരുഗ്രാമിൽ 15-കാരൻ 16-കാരനെ കൊലപ്പെടുത്തി.

സുഹൃത്തുക്കളായിരുന്നു ഇരുവരുമെന്നാും ഇൻസ്റ്റഗ്രാം ചാറ്റിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് 15കാരൻ 16കാരനായ സുഹൃത്തിനെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പോലീസ് പറയുന്നത്.

ബുധനാഴ്ച രാത്രിയിലാണ് സംഭവം. പ്രതിയെ പോലീസ് മണിക്കൂറുകൾക്കുള്ളിൽ തന്നെ അറസ്റ്റുചെയ്തു. കൊലപാതകത്തിന് ഉപയോഗിച്ച കത്തി കണ്ടെടുക്കുകയും ചെയ്തു.ബിയറുകഴിക്കാനെന്ന വ്യാജേന വിളിച്ചുവരുത്തി കത്തികൊണ്ട് കുത്തിക്കൊലപ്പെടുത്തി കടന്നുകളയുകയായിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top