തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖം ഉദ്ഘാടന വേദിയില്‍ മുന്‍ മുഖ്യമന്ത്രി വി എസ് അച്ച്യുതാനന്ദന്റെ പേര് പരാമര്‍ശിക്കാത്തതില്‍ ഫേസ്ബുക്ക് പോസ്റ്റുമായി എ സുരേഷ്.
വി എസ് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ അദ്ദേഹത്തിന്റെ പി എ ആയിരുന്നു സുരേഷ്. വിഴിഞ്ഞം ആദ്യ ഘട്ടം യാഥാര്‍ഥ്യമായെന്നും മദര്‍ഷിപ്പ് നങ്കൂരമിട്ടെന്നും ഇതില്‍ സന്തോഷമെന്നും പറഞ്ഞാണ് സുരേഷിന്റെ ഫേസ്ബുക്ക് പോസ്റ്റ് ആരംഭിക്കുന്നത്. പക്ഷെ ഇതിന് തുടക്കം കുറിച്ച് കൊണ്ട് ആദ്യ കരാറില്‍ ഒപ്പിട്ടതും വിഴിഞ്ഞം ഇന്റര്‍നാഷണല്‍ സീ പോര്‍ട്ട് ലിമിറ്റഡ് എന്ന സ്വാതന്ത്ര്യ കമ്പനിക്ക് രൂപം നല്കിയതും ബാങ്കുകളുടെ കണ്‍സോര്‍ഷ്യം രൂപീകരിച്ചു തുറമുഖത്തിനായി പണം സ്വരൂപിക്കാന്‍ ശ്രമിക്കുകയും ചെയ്തത് വി എസ്സിന്റെ കാലത്താണ്.
അതിനു വേണ്ടി നിരവധി യോഗങ്ങള്‍ വിളിക്കുകയും ചെയ്തു. എന്നാല്‍, പിന്നീട് ഏതോ കേന്ദ്രത്തില്‍ നിന്നും പാര വന്നതോടെ ആ ശ്രമം പാതി വഴിയില്‍ ഉപേക്ഷിച്ചതായും സുരേഷ് തന്റെ പോസ്റ്റില്‍ പറയുന്നു.