Kerala

സംസ്ഥാന എക്സിക്യൂട്ടീവ് അഴിച്ചു പണിയണം, ഇപി ജയരാജനെ മാറ്റണം; ആവശ്യങ്ങളുമായി സിപിഐ

തിരുവനന്തപുരം: സംസ്ഥാന എക്സിക്യൂട്ടീവ് പുന:സംഘടിപ്പിക്കണമെന്ന് സിപിഐയിൽ ആവശ്യം. സംസ്ഥാന കൗൺസിലിലാണ് ആവശ്യം ഉയർന്നത്. സംസ്ഥാന സെൻ്ററും പുന:സംഘടിപ്പിക്കണമെന്ന് സിപിഐ നേതാവ് കെ കെ ശിവരാമൻ ആവശ്യപ്പെട്ടു.

അക്കോമഡേഷൻ കമ്മിറ്റിയായി എക്സിക്യൂട്ടീവ് മാറിയെന്നാണ് ഉയരുന്ന വിമർശനം. മന്ത്രിമാരെ സംഘടനാ ചുമതലയിൽ നിന്ന് ഒഴിവാക്കണമെന്നും ആവശ്യം ഉയർന്നു. തിരഞ്ഞടുപ്പ് അവലോകന റിപ്പോർട്ട് തയാറാക്കുന്നതിൽ വീഴ്ച വന്നുവെന്നും വിമർശനമുയര്‍ന്നു.

മന്ത്രിമാരെ സംഘടനാ ചുമതലയിൽനിന്നും ഒഴിവാക്കണം. ഇപി ജയരാജനെ ഇടതുമുന്നണി കൺവീനർ സ്ഥാനത്തുനിന്നും മാറ്റണം. നേതാക്കളായ ആർ ലതാദേവി, മാങ്കോട് രാധാകൃഷ്ണൻ എന്നിവർ തുടങ്ങിവച്ച വിഷയം പിന്നീട് സംസ്ഥാന കൗൺസിൽ പൊതുവികാരമായി ഏറ്റെടുത്തു. ഇപി ജയരാജൻ എൽഡിഎഫ് കൺവീനർ സ്ഥാനത്തിരിക്കാൻ യോഗ്യനല്ല എന്നാണ് ആളുകൾ ചൂണ്ടിക്കാണിച്ചത്. മാത്രമല്ല, ഇപി ജയരാജനെയും പേറി ഈ മുന്നണി മുന്നോട്ട് പോകുന്നത് രാഷ്ട്രീയമായി ഭൂഷണമല്ലെന്നും അഭിപ്രായമുയർന്നു.
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top