Kottayam

യുഡിഎഫ് ജില്ലാ ചെയർമാൻ ഇ. ജെ ആഗസ്തി തുടരും: കോട്ടയത്ത് വിജയം കൈവരിച്ച അഡ്വ. കെ ഫ്രാൻസിസ് ജോർജ് എം പിയ്ക്ക് പാർട്ടിയുടെ സ്വീകരണം ജൂലൈ 12 ന് കോട്ടയത്ത്

 

കോട്ടയം : യുഡിഎഫ് കോട്ടയം ജില്ലാ ചെയർമാൻ സ്ഥാനത്ത് കേരള കോൺഗ്രസിലെ മുതിർന്ന നേതാവ് ഇ.ജെ ആഗസ്തി തുടരുമെന്ന് കേരള കോൺഗ്രസ് ചെയർമാൻ പി.ജെ ജോസഫ് എം.എൽ.എ പ്രസ്താവിച്ചു. കേരള കോൺഗ്രസ് ജില്ലാ നേതൃയോഗം കോട്ടയത്ത് പാർട്ടി ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോട്ടയം പാർലമെൻറ് മണ്ഡലത്തിൽ അഭിമാനകരമായ വിജയം കൈവരിച്ച യുഡിഎഫ് സ്ഥാനാർത്ഥി അഡ്വ. കെ.ഫ്രാ ൻസിസ് ജോർജ് എം.പിയ്ക്ക്
കേരള കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സ്വീകരണം നൽകുന്നതിന് പാർട്ടി യോഗം തീരുമാനിച്ചു. കോട്ടയം ദർശന ഓഡിറ്റോറിയത്തിൽ ജൂലൈ 12ന് ഉച്ചകഴിഞ്ഞ് 3 മണിക്ക് എംപിക്ക് സ്വീകരണം നൽകുന്നതാണ്.

നെല്ല് സംഭരണം നടത്തിയതിന്റെയും കൃഷി നാശം സംഭവിച്ചതിന്റെ നഷ്ടപരിഹാരത്തുകയും എത്രയും വേഗം വിതരണം ചെയ്യാൻ സംസ്ഥാന സർക്കാർ തയ്യാറാകണമെന്ന് യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

കേരള കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് അഡ്വ. ജെയ്സൺ ജോസഫ് ഒഴുകയിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ പാർട്ടി വർക്കിങ് ചെയർമാൻ അഡ്വ. പി. സി തോമസ്,എക്സിക്യൂട്ടീവ് ചെയർമാൻ അഡ്വ. മോൻസ് ജോസഫ് എം.എൽ.എ, സെക്രട്ടറി ജനറൽ അഡ്വ. ജോയി എബ്രഹാം, ഡെപ്യൂട്ടി ചെയർമാൻമാരായ അഡ്വ.കെ ഫ്രാൻസിസ് ജോർജ് എം.പി,
അഡ്വ. തോമസ് ഉണ്ണിയാടൻ, പാർട്ടി വൈസ് ചെയർമാൻമാരായ കെ. എഫ് വർഗീസ്, പ്രൊ . ഗ്രേസമ്മ മാത്യു, അഡ്വൈസർ തോമസ് കണ്ണന്തറ, യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡണ്ട് കെ.വി കണ്ണൻ, പാർട്ടി ഉന്നതാധികാര സമിതി അംഗങ്ങളായ മാഞ്ഞൂർ മോഹൻ കുമാർ, അഡ്വ. പ്രിൻസ് ലൂക്കോസ്, വി.ജെ ലാലി, പോൾസൺ ജോസഫ്, മാത്തുക്കുട്ടി പ്ലാത്താനം , ജോർജ്ജ് പുളിങ്കാട്, മജു പുളിക്കൻ , എ. കെ ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു.

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top