ആലപ്പുഴ മണ്ണഞ്ചേരിയില്‍ അമ്മയുടെ കയ്യില്‍ നിന്നും തെറിച്ചുവീണ് എട്ടുമാസം പ്രായമായ കുഞ്ഞ് മരിച്ചു. ഭര്തൃപിതാവുമൊത്ത് ബൈക്കില്‍ സഞ്ചരിക്കവേയാണ് അപകടം.
പൂവത്തിൽ അസ്ലാമിൻ്റെ മകൻ മുഹമ്മദ് (8 മാസം) ആണ് മരിച്ചത്. ഇന്ന് വൈകിട്ടാണ് സംഭവം.
റോഡിനു കുറുകെ അലക്ഷ്യമായി വെട്ടിച്ച വാഹനത്തിൽ ഇടിക്കാതിരിക്കാൻ ഇവർ സഞ്ചരിച്ചിരുന്ന ബൈക്ക് ബ്രേക്ക് ചെയ്തതാണ് അപകട കാരണം.