തിരുവനന്തപുരത്ത് കാട്ടാക്കടയില്‍ യുവതി കിണറ്റിൽ ചാടി മരിച്ചു. നിഷ മൻസിലിൽ നിഷ (28) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം. വീടിനോട് ചേര്‍ന്നുള്ള കിണറ്റിലാണ് യുവതി ചാടിയത്. കിണറിൽ 30 അടിയോളം വെള്ളം ഉണ്ട്.
കാട്ടാക്കടയിൽനിന്ന് അഗ്നിരക്ഷാ സേന എത്തിയാണ് കരക്കെത്തിച്ചത്. ആംബുലൻസിൽ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
കുടുംബ പ്രശ്നമാണ് ആത്മഹത്യയ്ക്ക് കാരണം എന്നാണ് സൂചന. നെടുമങ്ങാട് സ്വദേശിയാണ് യുവതിയുടെ ഭർത്താവ്. ഇയാൾ ഈ വീട്ടിൽ വരാറില്ലെന്നാണ് ബന്ധുക്കൾ പറയുന്നത്.ഇവർക്ക് ഒരു കുട്ടിയുണ്ട്.