Kottayam

എം എം ജേക്കബ് സാർ വിടവാങ്ങിയിട്ട് ഇന്ന് ആറ് വർഷം തികയുന്നു

എം എം ജേക്കബ് സാർ വിടവാങ്ങിയിട്ട് ആറ് വർഷം തികയുന്നു ഇന്ന്. പിത്രു തുല്യനായ, മനുഷ്യസ്നേഹിയായ, സർ എനിക്ക് ജീവിതത്തിൽ ഒരിക്കലും മറക്കാൻ പറ്റാത്ത വ്യക്തിത്വമാണ്. ജീവിതത്തിൻറെ ഒരുപാട് ബുദ്ധിമുട്ട് കാലഘട്ടങ്ങളിൽ അദ്ദേഹത്തിൻറെ നിർദ്ദേശങ്ങളും ,സഹായങ്ങളും എനിക്ക് ജീവിതത്തിൽ ഒരുപാട് പ്രയോജനം ചെയ്തിട്ടുണ്ട്.

സാറിനോടൊപ്പം ഉള്ള നീണ്ട വർഷത്തെ 25 വർഷത്തോളം കാലം ഉള്ള ജീവിതം അതാണ് എൻറെ ജീവിതത്തിലും, പൊതുജീവിതത്തിലും എനിക്ക് കരുത്തും തകർന്നത് അതുപോലെതന്നെ പാർട്ടി പ്രവർത്തനത്തിന് എനിക്ക് നൽകിയ പിന്തുണയും… എല്ലാ വ്യക്തികളോടും സ്നേഹത്തോടെയും സൗമ്യതയോടെയും മാത്രമാണ് സർ പെരുമാറിയിരുന്നത്.

25 വർഷക്കാലത്തോളം സാറിനോടൊപ്പം ജീവിച്ച എനിക്ക് വലിയ സമ്പത്ത് എന്ന് പറയുന്നത്.. ഈ നാട്ടിൽ രാഷ്ട്രീയ ഭേദമന്യേ, സമുദായ ഭേദമന്യേയും നല്ല വ്യക്തിത്വങ്ങളുമായി എനിക്ക് വ്യക്തി ബന്ധം സൂക്ഷിക്കുവാനും കഴിഞ്ഞു എന്നുള്ളതാണ് .എൻറെ ജീവിതത്തിലെ സമ്പാദ്യം ഇതുതന്നെയാണ്. ജീവിതത്തിന് പണം ആവശ്യമാണ് പക്ഷേ അതിനെല്ലാം ഉപരി ഞാൻ വിശ്വസിക്കുന്നു… സാറിനെ പോലെയുള്ള ആളുകളുമായി ബന്ധപ്പെടുന്ന നല്ല വ്യക്തിത്വങ്ങളുമായി വ്യക്തിത്വങ്ങളുമായി വ്യക്തിബന്ധം പുലർക്കുവാനും അത് നിലനിർത്തുവാനും കഴിഞ്ഞത് ജീവിതത്തിലെ ഏറ്റവും വലിയ സമ്പാദ്യമായി ഞാൻ കരുതുന്നു.

എല്ലാവരും എന്നോട് ചോദിക്കും സാറ് എന്താണ് എനിക്ക് നൽകിയത് എന്ന്….. എൻറെ മറുപടി……… ഈ നല്ല വ്യക്തിത്വങ്ങളുമായി ആത്മബന്ധം പുലർത്തുവാൻ കഴിഞ്ഞതാണ് എൻറെ ഏറ്റവും വലിയ സമ്പാദ്യം എന്ന് ഞാൻ പറയും അഭിമാനത്തോടുകൂടി …………സാറിൻറെ ഓർമ്മകൾക്ക് മുമ്പിൽ പ്രണാമം. അർപ്പിക്കുന്നു …

സിറ്റി രാജൻ ജനറൽസെക്രട്ടറി 
ജില്ലാ കോൺഗ്രസ് കമ്മിറ്റി കോട്ടയം


Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top