സിപിഎം പഴയകാല ജനകീയ ശൈലിയിലേക്ക് മാറുന്നു.ഇക്കഴിഞ്ഞ ലോക്സഭാ തെരെഞ്ഞെടുപ്പിലുണ്ടായ ദയനീയ പരാജയമാണ് സിപിഎം നെ ഇങ്ങനെ ചിന്തിക്കാൻ പ്രേരിപ്പിച്ചത് .പഴയ കാലത്ത് സഖാക്കളുടെ വീട്ടിൽ കല്യാണമുണ്ടായാലും ;മരണമുണ്ടായാലും സിപിഎം കാർ അവിടെ നേരത്തെ എത്തി പരിപാടികളിൽ സഹകരിക്കുമായിരുന്നു .എന്നാൽ പാർട്ടിക്ക് തുടർ ഭരണം ലഭിച്ചപ്പോൾ അതെല്ലാം നിലച്ചു .എങ്ങനെ പണം ഉണ്ടാക്കാമെന്ന ചിന്തയിലാണ് പലരും .അതേകുറിച്ചാണ് പാർട്ടി സെക്രട്ടറി ബ്രാഞ്ച് സെക്രട്ടറി മാർക്കുള്ള ക്‌ളാസിൽ നിർദേശിച്ചത്.
പക്ഷെ മുഖ്യമന്ത്രി പിണറായി വിജയൻ 46 കാറിന്റെ അകമ്പടിയോടെ സഞ്ചരിക്കുന്നതും;30 ലക്ഷം രൂപാ മുടക്കി നീന്തൽകുളം നവീകരിച്ചതും;തൊഴുത്തിന് 38 ലക്ദഷം ചിലവഴിച്ചതും;കെ രാധാകൃഷ്ണൻ 9.75 ലക്ഷം രൂപാ മുടക്കി കൊതുകുവല വാങ്ങിയതും;സജി ചെറിയാൻ കക്കൂസ് നവീകരിക്കാൻ മാത്രം 4.5 ലക്ഷം മുടക്കിയതും ഒന്നും പാർട്ടി സെക്രട്ടറി റിപ്പോർട്ടിങ്ങിൽ പ്രതിപാദിച്ചില്ല .
സഖാക്കൾക്ക് പണത്തോട് ആർത്തി കൂടുന്നു എന്ന വിമർശനവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. എങ്ങനെ സാമ്പത്തിക നേട്ടമുണ്ടാക്കാം എന്ന ലക്ഷ്യത്തോടെയാണ് പലരും പാർട്ടിയിലേക്ക് വരുന്നതെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് ബ്രാഞ്ച് സെക്രട്ടറിമാർക്കുള്ള റിപ്പോർട്ടിങ്ങിലാണ് സംസ്ഥാന സെക്രട്ടറിയുടെ രൂക്ഷ വിമർശനം.
ലോക്സഭാ തിരഞ്ഞെടുപ്പിൽ താഴെത്തട്ടിൽ നിന്നും പാർട്ടിക്ക് തന്നെ കണക്കുകൾ പിഴച്ചത് ഗുരുതര വീഴ്ച്ചയെന്നും അദ്ദേഹം പറഞ്ഞു. അതേസമയം പ്രാദേശികതലത്തിൽ ക്ഷേത്രങ്ങളിൽ നിന്ന് വിട്ടു നിൽക്കരുതെന്നും എം വി ഗോവിന്ദൻ നിർദേശം നൽകി.
വിശ്വാസവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ നിന്ന് വിട്ടുനിൽക്കരുതെനന്നായിരുന്നു നിർദ്ദേശം.വിശ്വാസികളെയും കൂടെ നിർത്തണം. ജനങ്ങളോട് വിനയത്തോടെ പെരുമാറണം. മരണവും വിവാഹവും ഉൾപ്പെടെ പ്രദേശത്തെ വിഷയങ്ങളിൽ പാർട്ടി അംഗങ്ങൾ സജീവമായി നിൽക്കണമെന്നും എം വി ഗോവിന്ദൻ പറഞ്ഞു.