Kottayam

ജോൺസി നോബിളിന് ആദരാഞ്ജലികൾ അർപ്പിച്ച്‌ മന്ത്രി റോഷി അഗസ്റ്റിനുംമുൻ മന്ത്രി കെ സി ജോസഫും

പാലാ :ഇന്നലെ അന്തരിച്ച അഡ്വ ജോൺസി നോബിളിന് ആദരാഞ്ജലികൾ അർപ്പിക്കാൻ വസതിയിലേക്ക് ജനപ്രവാഹം തുടരുകയാണ്.ഇന്ന് രാവിലെ മന്ത്രി റോഷി അഗസ്റ്റിനും ;മുൻ മന്ത്രി കെ സി ജോസഫും വസതിയിലെത്തി ആദരാഞ്ജലികൾ അർപ്പിച്ചു.

മന്ത്രി റോഷി അഗസ്റ്റിൻ ളാലം സെന്റ് മേരീസ് പള്ളിയിൽ കുർബാനയിൽ പങ്കെടുത്തതിന് ശേഷമാണ് ജോൺസിയുടെ വസതിയിലെത്തി ആദരാഞ്ജലികൾ അർപ്പിച്ചത് .കൗൺസിലർമാരായ വി സി പ്രിൻസ് ;മായാ രാഹുൽ;ആനി ബിജോയി ;ലിസി കുട്ടി മാത്യു തുടങ്ങിയവരും;ചൂണ്ടച്ചേരി സഹകരണ ബാങ്ക് പ്രസിഡണ്ട്  ടോമി ഫ്രാൻസിസ് പൊരിയത്ത് തുടങ്ങിയവർ ആദരാഞ്ജലികൾ അർപ്പിച്ചു .

പാലാ ബാറിലെ പ്രമുഖ അഭിഭാഷകനും കോൺഗ്രസ്സ് നേതാവുമായിരുന്ന ഇന്നലെ  അന്തരിച്ച അഡ്വ ജോൺസി നോബിളിൻ്റെ സംസ്കാരം ഇന്ന് 2- 30 ന് നടക്കും ഭൗതികദ്ദേഹം ഇന്ന്  രാവിലെ 8 ന് പാലാ ഞൊണ്ടി മാക്കൽ കവലയ്ക്ക് സമീപമുള്ള വസതിയിലെത്തിച്ചിരുന്നു.

ഹൃദയഘാതം മൂലമായിരുന്നു മരണം രോഗം മൂർച്ഛിച്ചതിനെ തുടർന്ന് പാലായിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.കോൺഗ്രസ്സ് മണ്ഡലം സെക്രട്ടറി,ലോയേഴ്‌സ് കോൺഗ്രസ്സ് ഭാരവാഹി, റെസിഡൻസ് അസ്സോസിയേഷൻ ജില്ല സെക്രട്ടറി, പാലാ കുരിശുപള്ളി കമ്മറ്റി ഭാരവാഹി, സി വൈ എം എൽ ക്ലബ് ഭാരവാഹി എന്നീ നിലകളിൽ പ്രവർത്തിച്ചു വരികയായിരുന്നു.

ഭാര്യ തനൂജമ്മ (തൊടനാൽ സ്കൂൾ ഹെഡ്‌മിസ്ട്രെസ് )ചങ്ങനാശ്ശേരി വാഴപ്പള്ളി പുന്നൂർ കുടുംബാംഗം.

മക്കൾ. ജെസ്‌വിൻ(കാനഡ), തേജ ട്രീത്ത (ബാംഗ്ലൂർ ), എഡ്വിൻ.

സംസ്ക്കാര ശുശ്രുഷകൾ ഇന്ന്  2.30 വസതിയിൽ ആരംഭിക്കും 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top