Kottayam

പാലായിലെ പ്രമുഖ അഭിഭാഷകനും കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറിയുമായ അഡ്വ:ജോൺസി നോബിൾ ഹൃദയാഘാതം മൂലം അന്തരിച്ചു

പാലാ  :പാലായിലെ പ്രമുഖ അഭിഭാഷകനും കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറിയുമായ അഡ്വ:ജോൺസി നോബിൾ ഹൃദയാഘാതം മൂലം അന്തരിച്ചു.

പാതിരാതിയോടെ അസുഖം മൂർച്ഛിച്ചു ,വീട്ടുകാർ ഉടൻ തന്നെ പാലായിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.പരേതൻ പാലായിലെ പൊതു ജീവിതത്തിലെ നിറ സാന്നിധ്യമായിരുന്നു.

പള്ളി കമ്മിറ്റിയിലെ അംഗം ;കൈക്കാരൻ ;ലോയേഴ്സ് കോ ൺഗ്രസ് ഭാരവാഹി ;പാലാ സി വൈ എം എൽ ഭാരവാഹി ;കോട്ടയം ജില്ലാ റസിഡന്റ്‌സ് അസോസിയേഷൻ സെക്രട്ടറി ; ബാർ അസോസിയേഷൻ ഭാരവാഹി എന്ന നിലയിൽ പ്രവർത്തിച്ചിട്ടുണ്ട് .ഭാര്യ സനൂജമ്മ തോടാനാൽ സ്‌കൂളിലെ ഹെഡ് മിസ്‌ട്രസാണ് .മക്കൾ  മൂന്നു പേർ  .രണ്ടാണും ഒരു പെണ്ണും .സംസ്ക്കാരം പിന്നീട്. കാനഡയിലുള്ള മകൻ വന്ന ശേഷം സംസ്ക്കാരം തീയതി  നിശ്ചയിക്കും .

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top