Uncategorized

യുഎഇയില്‍ കെട്ടിടത്തില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് തീപിടിത്തം

അബുദാബി: യുഎഇയിലെ അബുദാബിയില്‍ കെട്ടിടത്തില്‍ തീപിടിത്തം. വ്യാഴാഴ്ച വൈകുന്നേരമാണ് തീപിടിത്തമുണ്ടായത്. ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചാണ് തീപടര്‍ന്നു പിടിച്ചതെന്ന് അബുദാബി പൊലീസ് അറിയിച്ചു.

ഹം​ദാ​ൻ സ്ട്രീ​റ്റ് ടൂ​റി​സ്റ്റ് ക്ല​ബ് ഏ​രി​യ​യി​ലെ ബി​ൽ​ഡി​ങ്ങി​നാ​ണ് തീ​പി​ടി​ച്ച​ത്. സം​ഭ​വ​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കേ​റ്റ​താ​യി വി​വ​ര​മി​ല്ല. അബുദാബി സിവില്‍ ഡിഫന്‍സ് അതോറിറ്റി തീപിടിത്തം നിയന്ത്രണവിധേയമാക്കി. വ്യാ​ഴാ​ഴ്ച രാ​ത്രി പ​ത്തു​മ​ണി​യോ​ടെ എ​ക്‌​സ് പ്ലാറ്റ്ഫോമിലൂടെയാണ് അ​ധി​കൃ​ത​ർ അ​പ​ക​ട​വി​വ​രം അ​റി​യി​ച്ച​ത്.

കുവൈത്ത് സിറ്റി: കുവൈത്തിലെ മംഗഫിലുണ്ടായ തീപിടുത്തത്തിൽ പരിക്കേറ്റ 61 ജീവനക്കാർക്ക് പ്രഖ്യാപിച്ച സഹായധനം എൻബിടിസി കമ്പനി വിതരണം ചെയ്തു. 1000 കുവൈത്ത് ദിനാർ വീതമാണ് വിതരണം ചെയ്തത്. പരിക്കേറ്റ ജീവനക്കാരുടെ കുട്ടികൾക്കുള്ള സ്കോളർഷിപ്പും പ്രഖ്യാപിച്ചിട്ടുണ്ട്.  നിലവിൽ 2 പേർ മാത്രമാണ് ചികിത്സയിലുള്ളത്.  പരിക്കേറ്റവർ നിലവിൽ പ്രത്യേകം ഒരുക്കിയ താമസ കേന്ദ്രത്തിലാണുള്ളത്. കഴിഞ്ഞ മാസം 12 -ന് പുലര്‍ച്ചെയാണ് കുവൈത്തിലെ മംഗെഫില്‍ തൊഴിലാളികള്‍ താമസിച്ചിരുന്ന കെട്ടിടത്തില്‍ വന്‍ തീപിടുത്തം ഉണ്ടായത്. 46 ഇന്ത്യക്കാരടക്കം 49 പേരാണ് അഗ്‌നിബാധയില്‍ മരിച്ചത്. 24 മലയാളികളാണ് ദുരന്തത്തിൽ മരിച്ചത്

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top