വേളാങ്കണ്ണിയില്‍ മലയാളി ദമ്പതികള്‍ ആത്മഹത്യ ചെയ്ത നിലയില്‍. തൃശൂര്‍ കൊരട്ടി തിരുമുടിക്കുന്ന് സ്വദേശികളായ ആന്റു, ജെസി എന്നിവരാണ് വേളാങ്കണ്ണിയില്‍ ജീവനൊടുക്കിയത്.
ലോഡ്ജില്‍ വിഷം കുത്തിവെച്ചാണ് ഇരുവരും ആത്മഹത്യ ചെയ്തതായാണ് ബന്ധുക്കള്‍ക്ക് ലഭിച്ചിരിക്കുന്ന വിവരം. തമിഴ്‌നാട് പോലീസാണ് മരണ വിവരം അറിയിച്ചിരിക്കുന്നത്.
ഒന്‍പത് ദിവസമായി ഇരുവരേയും കാണാനില്ലായിരുന്നു. ഇതുസംബന്ധിച്ച് ബന്ധുക്കള്‍ കൊരട്ടി പോലീസില്‍ പരാതിയും നല്‍കിയിരുന്നു. പോലീസ് അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് മരണ വിവരം അറിഞ്ഞത്. ഇരുവര്‍ക്കും മക്കളില്ല. മറ്റ് സാമ്പത്തിക ബുദ്ധിമുട്ടികളുള്ളതായും ബന്ധുക്കള്‍ക്ക് വിവരമില്ല.