ന്യൂഡല്‍ഹി:നീറ്റ് യുജി ചോദ്യപേപ്പര്‍ ക്രമക്കേടില്‍ മുഖ്യസൂത്രധാരന്‍ സിബിഐ പിടിയില്‍. ഝാര്‍ഖണ്ഡിലെ ധന്‍ബാദില്‍നിന്നാണ് അമന്‍ സിങ് പിടിയിലായത്. കേസില്‍ സിബിഐയുടെ ഏഴാമത്തെ അറസ്റ്റാണിത്
ഗുജറാത്തിലെ ഗോധ്രയില്‍നിന്ന് സ്വകാര്യ സ്‌കൂള്‍ ഉടമയെ സിബിഐ അറസ്റ്റ് ചെയ്തിരുന്നു. പരീക്ഷയില്‍ കൃത്രിമം നടത്താന്‍ 27 വിദ്യാര്‍ഥികളില്‍നിന്ന് 10 ലക്ഷംരൂപ ഇയാള്‍ ആവശ്യപ്പെട്ടതായാണ് കണ്ടെത്തല്‍.
ഹസാരി ബാഗിലെ സ്‌കൂള്‍ പ്രിന്‍സിപ്പള്‍ ഇസാന്‍ ഉള്‍ ഹഖ്, പരീക്ഷാ സെന്റര്‍ സൂപ്രണ്ട് ഇംതിയാസ് ആലം എന്നിവരടക്കം കേസില്‍ നേരത്തെ അറസ്റ്റിലായിരുന്നു. ഹസാരി ബാഗിലെ സ്‌കൂളില്‍ നിന്നാണ് ചോദ്യപേപ്പര്‍ ചോര്‍ന്നത്. ഇതുമായി ബന്ധപ്പെട്ടാണ് സ്‌കൂള്‍ പ്രിന്‍സിപ്പളിനെയും പരീക്ഷാ സെന്റര്‍ സൂപ്രണ്ടിനെയുമടക്കം നേരത്തെ സി ബി ഐ അറസ്റ്റ് ചെയ്തിരുന്നു.