കോഴിക്കോട്: എലത്തൂരിൽ സ്വകാര്യ ബസ് മറിഞ്ഞ നിരവധി പേർക്ക് പരിക്ക്. ഇന്ന് രാവിലെ എട്ട് മണിയോടെയാണ് അപകടമുണ്ടായത്. ടിപ്പർ ലോറിയിൽ ഇടിച്ച് നിയന്ത്രണം വിട്ടാണ് ബസ് മറിഞ്ഞത്. പരിക്കേറ്റവരെ മെഡിക്കൽ കോളജ് അടക്കമുള്ള വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.
വടകരയിൽ നിന്നു കോഴിക്കോട്ടേക്ക് വരികയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. അമിത വേഗമാണ് അപകടത്തിനിടയാക്കിയത്. മഴ പെയ്യുന്നതിനാല്‍ റോഡിലെ തെന്നലും കാരണമായി.
രാവിലെയായതിനാൽ പരിക്കേറ്റവരിൽ വിദ്യാർഥികളുമുണ്ട്. രണ്ട് അഗ്നിരക്ഷാ സേന യൂനിറ്റുകളും നാട്ടുകാരും രക്ഷാപ്രവർത്തനത്തിനായി രംഗത്തെുണ്ട്. പൊലീസും സ്ഥലത്തുണ്ട്.