Kerala

മുണ്ടക്കയത്തെ ഹാരിസൺ മലയാളം എസ്റ്റേറ്റിന്റെ വെള്ളനാടി ഒന്നാം ഡിവിഷനിൽ ഡ്രോൺ ഉപയോഗിച്ചുള്ള തുരിശടി നടന്നു

മുണ്ടക്കയത്തെ ഹാരിസൺ മലയാളം എസ്റ്റേറ്റിന്റെ വെള്ളനാടി ഒന്നാം ഡിവിഷനിൽ ഡ്രോൺ ഉപയോഗിച്ചുള്ള തുരിശടി നടന്നു. പതിറ്റാണ്ടുകൾക്ക് മുമ്പ് ഇത്തരം ജോലികൾ ഹെലികോപ്റ്ററുകൾ ആയിരുന്നു നിർവഹിച്ചിരുന്നത്.

പിന്നീട് ഇത് മനുഷ്യരെ ഉപയോഗിച്ച് തന്നെ ചെയ്തു പോന്നു. കൃത്യമായി മരങ്ങൾക്ക് മരുന്ന് തളിക്കാൻ സാധിക്കുന്നതും സമയവും,ചിലവും കുറവ് വരുന്നതുമാണ് ഡ്രോണുകളെ ഇതിന് ഉപയോഗിക്കുവാൻ കാരണം.

കേരളത്തിൽ നെൽകൃഷിക്കും മാവിൻ തോട്ടങ്ങളിലും ഡ്രോൺ ഉപയോഗിച്ച് മരുന്ന് പ്രയോഗം നടത്താറുണ്ടെങ്കിലും ഇത് ആദ്യമായാണ് റബ്ബർ എസ്റ്റേറ്റ് മേഖലയിൽ ഡ്രോണുകളെ ഉപയോഗിച്ച് തുരിശടി നടത്തുന്നത്. ബാംഗ്ലൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിയുടേതാണ് ഡ്രോണുകൾ. ഇതിന് 30 ലിറ്റർ മരുന്ന് സംഭരണശേഷിയുണ്ട്. 10 മിനിറ്റ് കൊണ്ട് 1.5 ഹെക്ടർ സ്ഥലത്തെ റബറിൽ മരുന്ന് തളിക്കുവാൻ സാധിക്കും. ഇത് കാർഷിക മേഖലയ്ക്ക് പുത്തൻ ഉണർവാകും

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top