തലശ്ശേരിയിൽ വീടിന് നേരെ ആക്രമണം യുവ വ്യവസായിക്ക് പരിക്ക്. പോലീസ് ക്വാട്ടേഴ്സിന് സമീപത്തെതച്ചോളി പുടുവത്ത് തറവാടിന് നേരെയാണ് ആക്രമണം നടന്നത്.
മദ്യപിച്ച് ബൈക്കിൽ എത്തിയ രണ്ടംഗ സംഘമാണ് ആക്രമണം നടത്തിയത്. ആ സമയത്ത് വീട്ടിലുണ്ടായിരുന്ന അരവിന്ദ് രത്‌നാകർ എന്ന ഉണ്ണിയെ സംഘം ആക്രമിക്കുകയും ചെയ്തു.
വീട്ടിലെ മോട്ടോറുകളും വാഴത്തോട്ടവും നശിപ്പിച്ചു.കല്ലേറിൽ വളർത്തുനായക്കും പരിക്കേറ്റു. കുടക്കളം സ്വദേശി തോക്ക് ജിതേഷ്, പിണറായി സ്വദേശി സുബി എന്ന സുബൻ എന്നിവരാണ് അക്രമം നടത്തിയതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. അരവിന്ദ് രത്നാകറിൻ്റെ പരാതിയിൽ തലശ്ശേരി പോലീസ് അന്വേഷണം ആരംഭിച്ചു.