സിനിമ ലൊക്കേഷൻ വീട്ടിലെ ശുചിമുറിയിൽ പ്രൊഡക്ഷൻ കൺട്രോളറെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.
കൂവപ്പടി കാവുംപുറം ഗവ. യു.പി സ്കൂളിന് സമീപം കോമരത്തുശ്ശേരിയിൽ വീട്ടിൽ നിധീഷ് മുരളിയാണ് (42) മരിച്ചത്. മൂവാറ്റുപുഴ പെരിങ്ങേഴയിലെ വാടക വീട്ടിൽ തിങ്കളാഴ്ച വൈകിട്ട് നാലിന് സ്വന്തമായി നിർമിക്കുന്ന ടെലിഫിലിമിൻ്റെ ഷൂട്ടിങ്ങിനിടെയായിരുന്നു സംഭവം.
സാമ്പത്തിക ബാധ്യതയുണ്ടായിരുന്നതായി പറയുന്നു. 20ഓളം ചിത്രങ്ങളുടെ കൺട്രോളറായി പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: രഞ്ജിത. മക്കൾ: നീരജ് കൃഷ്ണ, യദുകൃഷ്ണ.