ഇരിട്ടി: കണ്ണൂർ ഇരിട്ടി പുഴയിൽ രണ്ട് പെൺകുട്ടികളെ കാണാതായി.
ഇരിട്ടി പൂവം ഭാഗത്ത് കുളിക്കാൻ ഇറങ്ങിയ കോളേജ് വിദ്യാർത്ഥിനികളാണ് ഒഴുക്കിൽപ്പെട്ട് കാണാതായത്. വിവരമറിഞ്ഞ് പൊലീസും ഫയർഫോഴ്സുമെത്തി തെരച്ചിൽ ആരംഭിച്ചു.
പ്രദേശവാസികളുടെ സഹായത്തോടെയാണ് തെരച്ചിൽ തുടരുന്നത്.