മതചടങ്ങിനിടെ തിക്കിലും തിരക്കിലുംപെട്ട് മരിച്ചവരുടെ എണ്ണം 116 പേർ മരിച്ചു. യുപി ഹാഥ്‌റസ് ജില്ലയിലെ അപകടത്തില്‍ ഒട്ടേറെപ്പേർക്ക് പരിക്കേറ്റു. ഫുലരി ഗ്രാമത്തിൽ ഭോലെ ബാബ എന്ന ആൾദൈവം നടത്തിയ സത്സംഗത്തിനിടെയാണ് അപകടം. മരിച്ചവരിൽ ഭൂരിഭാഗവും സ്ത്രീകളാണ്. മരണസംഖ്യ ഇനിയും ഉയർന്നേക്കാം.
പ്രധാനമന്ത്രി നരേന്ദ്രമോദി ഹാഥ്‌റസ് ദുരന്തത്തിൽ നടുക്കം രേഖപ്പെടുത്തി.ദുരന്തം ഹൃദയഭേദകമെന്ന് രാഷ്ട്രപതി ദ്രൗപദി മുർമു പ്രതികരിച്ചു. ദുരന്തത്തിൽ കുടുംബാംഗങ്ങളെ നഷ്ടപ്പെട്ടവരോട് അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു. പരിക്കേറ്റവർ പെട്ടെന്ന് സുഖപ്പെടാൻ പ്രാർഥിക്കുന്നതായി മുർമു എക്സിൽ കുറിച്ചു.
‘സകാർ വിശ്വ ഹരി ഭോലെ ബാബ’ എന്ന ബാനറിൽ നടത്തിയ സത്സംഗത്തിൽ പങ്കെടുക്കാൻ 15,000-ത്തോളം പേരെത്തിയിരുന്നു.ഇതിനിടെ വന്ന തിക്കിലും തിരക്കിലും പെട്ടാണ് മരണം.
ദുരന്തം അന്വേഷിക്കാൻ ആഗ്രാ മേഖലാ അഡീഷണൽ ഡയറക്ടർ ജനറൽ, പോലീസ് കമ്മിഷണർ എന്നിവരുൾപ്പെടുന്ന സംഘത്തെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിയോഗിച്ചു. അപകടത്തിൽ മരിച്ചവരുടെ കുടുംബത്തിന് രണ്ടു ലക്ഷവും പരിക്കേറ്റവർക്ക് 50,000 രൂപയും പ്രധാനമന്ത്രിയും യുപി സർക്കാരും സഹായധനം പ്രഖ്യാപിച്ചു.