കോട്ടയം :പാലാ പൂഞ്ഞാർ ഏറ്റുമാനൂർ സംസ്ഥാന ഹൈവേയും പാലാ പാരലൽ റോഡും സംഗമിക്കുന്ന പുലിയന്നൂർ പാലത്തിലെ ഡിവൈഡർ പൊളിച്ചു നീക്കുന്നു പാലാ ബൈപ്പാസ് റോഡിലൂടെ വരുന്ന വാഹനങ്ങൾ അരുണാപുരം മരിയൻ ജംഗ്ഷനിൽ നിന്നും പുലിയന്നൂർ പാലത്തിന് തൊട്ടുമുമ്പ് ഹൈവേയിലേക്ക് പ്രവേശിച്ചാണ് കോട്ടയം ഭാഗത്തേക്ക് യാത്ര തുടരുന്നത് അതേസമയം തന്നെ കോട്ടയം ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ ബൈപാസ് റോഡിലേക്ക് സെൻതോമസ് കോളേജ് ഭാഗത്തേക്കും ഇതേ പാലത്തിലൂടെ തന്നെയാണ് തിരിഞ്ഞു പോകുന്നത് രണ്ട് പാലങ്ങളുടെ നടുവിൽ ആയുള്ള ഡിവൈഡർ വാഹനങ്ങളിൽ യാത്ര ചെയ്യുന്നവരുടെ കാഴ്ച മറയ്ക്കുന്ന രീതിയിലാണ് നിർമ്മിച്ചിരുന്നത്.
ഇതുമൂലം പാലം ജംഗ്ഷൻ ഇടുങ്ങിയ രീതിയിലായിരുന്നു അപകടങ്ങൾ തുടർക്കഥയാവുകയും മാസങ്ങൾക്ക് മുമ്പ് കോളേജ് വിദ്യാർത്ഥി ഇവിടെ അപകടത്തിൽപ്പെട്ട് മരിക്കുകയും ചെയ്തിരുന്നു തുടർന്ന് എംഎൽഎ യുടെ നേതൃത്വത്തിൽ പിഡബ്ല്യുഡി പോലീസ് ഗതാഗതം റവന്യൂ ഉദ്യോഗസ്ഥർ എന്നിവർ സന്ദർശിച്ച് നാറ്റ് പാക്കിന്റെ പഠനത്തിന്റെ അടിസ്ഥാനത്തിൽ പരിഹാരനടപടികൾ സ്വീകരിക്കുന്നതിന് തീരുമാനിച്ചു നഗരസഭയുടെ നേതൃത്വത്തിലുള്ള ട്രാഫിക് കമ്മിറ്റി കൂടി താൽക്കാലിക ട്രാഫിക് പരിഹാരവും ഏർപ്പെടുത്തിയിരുന്നു 22 6 2024 ൽ അരുണാപുരം ഗസ്റ്റ് ഹൗസിൽ മാണി സി കാപ്പൻ എംഎൽഎയുടെ അധ്യക്ഷതയിൽ ചേർന്ന പാല നിയോജകമണ്ഡലം പിഡബ്ല്യുഡി മോണിറ്ററിംഗ് കമ്മിറ്റി യോഗത്തിൽ വച്ച് ഡിവൈഡർ പൊളിച്ച് മാറ്റുന്നതിന് തീരുമാനിച്ചിരുന്നു.
ജൂലൈ 3 ബുധനാഴ്ച നാളെ രാവിലെ പൊതുമരാമത്ത് വകുപ്പ് റോഡ് പാലം വിഭാഗം ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും സാന്നിധ്യത്തിൽ ഡിവൈഡർ പൊളിച്ചു മാറ്റുന്നതിന് നടപടികൾ ആയതായി എംഎൽഎ അറിയിച്ചു ഡിവൈഡർ പൊളിച്ചു നീക്കുന്ന ഭാഗം ടാർമിക്സ് ഉപയോഗിച്ച് റോഡ് ലെവൽ ചെയ്യും ഇതോടെ ജംഗ്ഷനിലെ അപകടങ്ങൾക്ക് ഒരു പരിധിവരെ പരിഹാരമാകും എന്ന് അദ്ദേഹം പറഞ്ഞു നാറ്റ് പാക്ക് പഠനത്തിന്റെ അടിസ്ഥാനത്തിൽ റോഡ് സേഫ്റ്റി മാനദണ്ഡങ്ങൾ പ്രകാരമുള്ള മറ്റ് ക്രമീകരണങ്ങൾ വൈകാതെ ഏർപ്പെടുത്തുമെന്നും എംഎൽഎ പറഞ്ഞു