പാലാ: മുൻപ് ഭരണകക്ഷിയംഗവും ഇപ്പോൾ പ്രതിപക്ഷ നിരയിലുമിരിക്കുന്ന ബിനു പുളിക്കക്കണ്ടം തൻ്റെ റിസോർട്ടിൻ്റെ പേരിൽ നികുതി വെട്ടിപ്പ് നടത്തി കൊണ്ടിരിക്കുകയാണെന്ന് ഭരണപക്ഷത്തെ ജോസ് ചീരാങ്കുഴി ആരോപണമുന്നയിച്ചു.
3500 സ്ക്വയർ ഫീറ്റ് വിസ്തീർണ്ണമുള്ള ഈ റിസോർട്ടിന് സ്ക്വയർ ഫീറ്റിന് 90 രൂപാ വേണ്ടിടത്ത് 12 രൂപാ മാത്രമാണ് വസ്തു നികുതി നിശ്ചയിച്ചിട്ടുള്ളത്. ഇത് മുൻസിപ്പാലിറ്റിക്ക് ധനനഷ്ട്ടം ഉണ്ടാക്കുന്നുവെന്നാണ് ജോസ് ചീരാങ്കുഴി ഉന്നയിച്ച ആരോപണം .കൂടാതെ റിസോർട്ട് നടത്തിപ്പിൻ്റെ ഭാഗമായി നടത്തി വരുന്ന ബോട്ട് സർവ്വീസിന് നിയമപരമായ ലൈസൻസോ ,ബോട്ട് ഓടിക്കുന്ന സ്രാങ്കിനുള്ള ലൈസൻസോ ഇല്ലെന്നും ജോസ് ചീരാങ്കുഴി ഉന്നയിച്ചു.
എന്നാൽ തൻ്റെ ഊഴമെത്തിയപ്പോൾ മറുപടി പറഞ്ഞ ബിനു റിസോർട്ടല്ല തൻ്റെതെന്നും ,ഹോം സ്റ്റേ മാത്രമാണെന്നുമാണ് വാദിച്ചത്. ഹോം സ്റ്റേക്കുള്ള നിർദ്ദിഷ്ട നികുതി അടച്ചിട്ടുണ്ടെന്നും ഇല്ലാത്ത പക്ഷം വിജിലൻസ് അന്വേഷണത്തിന് വിടണംർന്നും ബിനു ആവശ്യപ്പെട്ടു.എന്നാൽ വിജിലൻസ് അന്വേഷണത്തിന്റെ കാര്യമില്ലെന്നും ആടിനെ പട്ടിയാക്കുന്ന നയമാണ് ബിനുവിന്റേതെന്നും ജോസ് ചീരാങ്കുഴി തിരിച്ചടിച്ചു .
ഈ കാര്യത്തിൽ 10 ദിവസത്തിനകം അന്വേഷിച്ച് നിജസ്ഥിതി അറിയിക്കണമെന്ന് ചെയർമാൻ ഷാജു വി തുരുത്താൻ റൂളിംഗ് നൽകി .മുൻസിപ്പാലിറ്റിയിലെ എല്ലാ വീടുകളുടെയും കരം നിശ്ചയിക്കുന്നതിനും;150 ഓളം ചോദ്യങ്ങൾ വീട്ടുടമകളോട് ചോദിച്ചറിയുന്ന പരിപാടി ഊരാളുങ്കൽ സൊസൈറ്റിയെ ഏൽപ്പിച്ചിട്ടുണ്ടെന്നും അത് ഉടനെ തന്നെ ലഭ്യമാകുമെന്നും ഷാജു തുരുത്തൻ സഭയെ അറിയിച്ചു .
എന്ത് വിഷയത്തിനും ഊരാളുങ്കൽ സൊസൈറ്റിയെ ഏൽപ്പിക്കുന്ന ഈ നടപടി ശരിയല്ലെന്ന് വാദിച്ച പ്രതിപക്ഷത്തെ വി സി പ്രിൻസ് ഊരാളുങ്കലിന്റെ റിപ്പോർട്ട് വരുമ്പോൾ ഒന്നര വര്ഷം കഴിയുമെന്നും അപ്പോൾ ഈ ഭരണം തന്നെ മാറി മറിയുമെന്നും സംസ്ഥാനത്തെ ഭരണമാറ്റത്തിന് സൂചനകൾ നൽകി.അന്ന് ഊരാളുങ്കൽ സൊസൈറ്റിയുടെ കഥ കഴിയുമെന്നും വി സി പ്രിൻസ് കൂട്ടിച്ചേർത്തു. നഗരസഭയുടെ സാമ്പത്തീക പരാധീനതകൾ വിളമ്പിയ സതീഷ് ചൊള്ളാനി മുന്നേറിയപ്പോൾ പാലായിൽ മൂന്നോളം ഷോപ്പിംഗ് കോംപ്ലക്സുകൾ പണിത് നഗരസഭയെ കടക്കെണിയിൽ ആഴ്ത്തിയ ധനകാര്യ മന്ത്രി ആരാണെന്നറിയാമോ എന്ന് ചോദിച്ചപ്പോൾ സതീഷ് ചൊള്ളാനിയുടെ ഭാര്യ ചന്ദ്രികാ ദേവി ആയിരുന്നു അന്നത്തെ ധനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എന്നത് മനസിലാക്കിയ സതീഷ് ഉടനെ തിരിച്ചടിച്ചു .ആണ് ആരായിരുന്നു ചെയർമാൻ പടവനല്ലായിരുന്നോ .
എല്ലാ കൗൺസിലിലും വി സി പ്രിൻസ് തന്റെ വാർഡിലെ കേബിളുകൾ താഴ്ന്നു കിടക്കാന് അപാകടാവസ്ഥയിലായത് സഭയിൽ ഉന്നയിക്കാറുള്ളതാണ് .അത് ഇപ്രാവശ്യവും പ്രിൻസ് ഉന്നയിച്ചു.ചെയർമാൻ എത്രയും വേഗം നടപടി സ്വീകരിക്കുന്നതാണെന്ന് മറുപടിയും പറഞ്ഞു .കഴിഞ്ഞ കൗൺസിലിൽ കറുപ്പ് ഊരിയ ബിനുവിന് ഐക്യദാഢ്യം പ്രഖ്യാപിച്ചു കറുപ്പ് ചുരിദാർ ധരിച്ചെത്തിയ ഷീബാ ടീച്ചർ ഇന്ന് പക്ഷെ കളർ മാറ്റിപിടിച്ചു.തത്തപ്പച്ച ചുരിദാറിൽ ഇന്ന് വളരെ സന്തോഷവതിയായി കാണപ്പെട്ടു.ടീച്ചറിന് മാത്രം പേറ്റന്റുള്ള ബുഹുഹുഹു ഹാ ഹാ ചിരിയും യഥേഷ്ടം പ്രയോഗിച്ചു.