Kerala

‘സ്ഥാനാർത്ഥിയെന്ന നിലയില്‍ ഉയരാൻ മുരളീധരനായില്ല’; മൂന്നംഗ സമിതി മൊഴിയെടുക്കൽ പൂർത്തിയാക്കി

തൃശ്ശൂർ: തൃശൂരിൽ കെ മുരളീധരൻ്റെ പരാജയത്തെ കുറിച്ച് അന്വേഷിക്കാൻ നിയോഗിച്ച മൂന്നംഗസമിതി മൊഴിയെടുക്കൽ പൂർത്തിയാക്കി.

തിരഞ്ഞെടുപ്പിന് മുമ്പ് വോട്ടുചേർക്കൽ ഉൾപ്പെടെയുള്ള കാര്യങ്ങളിൽ വീഴ്ച്ച സംഭവിച്ചതായി ജില്ലയിൽ നിന്നുള്ള നേതാക്കൾ മൊഴി നൽകി. കെ സി ജോസഫ് അധ്യക്ഷനായ സമിതിയിൽ ടി സിദ്ദിഖ്, ആർ ചന്ദ്രശേഖർ എന്നിവർ അംഗങ്ങളായിരുന്നു.

തൃശൂരിലെ കനത്ത തോൽവിയും തോൽവിയെ തുടർന്ന് ഉണ്ടായ കയ്യാങ്കളിയും അനിഷ്ടസംഭവങ്ങളും സംബന്ധിച്ച് അന്വേഷിച്ച് റിപ്പോർട്ട് നൽകാനായാണ് മൂന്നംഗ സമിതിയെ നിയോഗിച്ചത്. രണ്ട് ദിവസങ്ങളിലായി നടന്ന സിറ്റിംഗാണ് പൂർത്തീകരിച്ചത്. സംസ്ഥനതലം മുതൽ പ്രദേശികതലം വരെയുള്ള വീഴ്ചകൾ പ്രവർത്തകരും നേതാക്കളും സമിതിക്ക് മുമ്പാകെ അവതരിപ്പിച്ചു. അവസാന ഘട്ടത്തിലെ സ്ഥാനാർത്ഥി മാറ്റം തിരിച്ചടിയായെന്ന് നേതാക്കൾ മൊഴി നൽകി.
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top