Kottayam

താം തിത്തൈ തിമൃത തെയ്..മഴ മാറിയ നേരം പാലാ ടൗണിൽ 50 ഓളം പെൺകുട്ടികളുടെ നൃത്തച്ചുവടുകൾ

കോട്ടയം :രാവിലെ മുതൽ പെയ്യുന്ന മഴ വൈകിട്ട്  നാലുമണിയോടെ ഒന്ന് മാറിയതേയുള്ളൂ അതാ വരുന്നു അൻപതോളം പെൺകുട്ടികൾ.കിലുകിലെ ചിരിച്ചു കൊണ്ട് വന്ന പെൺകുട്ടികൾ കോടി കളർ ചട്ടയും മുണ്ടു കവണിയും ധരിച്ചിരുന്നു.പഴയ ചേടത്തിമാരെ പോലെ കാതിൽ കുണുക്കും അണിഞ്ഞിരുന്നു.

വന്ന പാടെ അവർ നൃത്തം തുടങ്ങി കുണുക്കിട്ട ഒരു 18 വയസ്സുകാരി ചേടത്തി താളാത്മകമായി പാട്ടു പാടി  കൊടുത്തു.അതിനൊപ്പിച്ച് അവർ നൃത്തം ചെയ്തപ്പോൾ നാട്ടുകാരും ഏറെ കൂടി.മാർഗം കളി പാലാ കുരിശുപള്ളി കവലയിൽ കൊടുമ്പിരി കൊണ്ടപ്പോൾ അവിടെ കൂടിയ നൂറു കണക്കായ എസ് എം വൈ എം പ്രവർത്തകർ താളത്തിൽ കൈയ്യടിച്ചു.

എസ് എം വൈ എം -കെ സി വൈ എം പാലാ രൂപതാ സുവർണ്ണ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി നടന്ന വിളംബര റാലിയോട് അനുബന്ധിച്ചാണ് അൻപതോളം   പെൺകുട്ടികൾ മാർഗം കളിയുടെ ചുവടുകൾ വച്ചത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top