തൃശൂര്‍ മാളയില്‍ യുവാവ് ബൈക്ക് അപകടത്തില്‍ മരിച്ചു. പ്രതിശ്രുത വരന്റെ സഹോദരനാണ് വിവാഹത്തലേന്നുണ്ടായ അപകടത്തില്‍ മരിച്ചത്. ഡെല്‍ബിന്‍ ബാബു (31) വാണ് മരിച്ചത്.
ഡെല്ബിനും അബി വര്‍ഗീസും സഞ്ചരിച്ച ബൈക്ക് മറിഞ്ഞാണ് അപകടം. മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ നിയന്ത്രണം തെറ്റിയ ബൈക്ക് മതിലില്‍ ഇടിച്ച് മറിയുകയായിരുന്നു.
ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഡെല്ബിനെ രക്ഷിക്കാന്‍ കഴിഞ്ഞില്ല.