ന്യൂഡല്‍ഹി: റദ്ദാക്കിയ യുജിസി നെറ്റ് പരീക്ഷയുടെ പുതുക്കിയ തീയതികള്‍ പ്രഖ്യാപിച്ചു.
ഓഗസ്റ്റ് 21 മുതല്‍ സെപ്തംബര്‍ നാല് വരെയാണ് പരീക്ഷകള്‍ നടക്കുക. സിഎസ്‌ഐആര്‍ നെറ്റ് പരീക്ഷ ജൂലായ് 25 മുതല്‍ 27 വരെയും നടക്കും. ചോദ്യപേപ്പര്‍ ചോര്‍ന്ന സാഹചര്യത്തിലാണ് കഴിഞ്ഞ ദിവസം പരീക്ഷകള്‍ മാറ്റിയത്. നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിയാണ് പുതുക്കിയ തീയ്യതികള്‍ പ്രഖ്യാപിച്ചത്.
ചോദ്യപേപ്പറുകള്‍ ചോര്‍ന്നതില്‍ കൂടുതല്‍ അറസ്റ്റ് ഉണ്ടാകുമെന്ന് സിബിഐ വ്യക്തമാക്കുന്നത്. സംഭവത്തില്‍ ഇന്നലെ ബിഹാറില്‍ നിന്നും രണ്ട് അധ്യാപകരെ കൂടി അറസ്റ്റ് ചെയ്തു. ബീഹാറിലെ ഒയാസിസ് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഡോ.എഹ്സാന്‍ ഉല്‍ ഹഖ്, വൈസ് പ്രിന്‍സിപ്പല്‍ ഇംതിയാസ് ആലം എന്നിവരെയാണ് സിബിഐ അറസ്റ്റ് ചെയ്തത്.