കണ്ണൂർ: ഡിവൈഎഫ്ഐ മുൻ നേതാവ് മനു തോമസ് ക്വട്ടേഷൻ സംഘങ്ങൾക്ക് അനഭിമതനായത് കണ്ണൂരിലെ സംഘടനയ്ക്കുള്ളിലെടുത്ത നിലപാടുകളിലൂടെയെന്ന് വ്യക്തമാക്കുന്ന പ്രസംഗം പുറത്ത്.
മനു തോമസ് ക്വട്ടേഷൻ സംഘങ്ങളെ തള്ളിപ്പറയുന്നതാണ് പ്രസംഗം. ആകാശ് തില്ലങ്കേരി, അർജുൻ ആയങ്കി അടക്കമുള്ളവർക്കെതിരെ കടുത്ത പ്രതികരണമാണ് മനു തോമസ് പ്രസംഗത്തിൽ നടത്തിയിരിക്കുന്നത്. സോഷ്യൽ മീഡിയ പോസ്റ്റുകളും കേസുകളും വിവാദമായതോടെ ആകാശ് തില്ലങ്കേരിയും അർജുൻ ആയങ്കിയും അടക്കമുള്ള ക്വട്ടേഷൻ സംഘങ്ങളെ തള്ളിപ്പറയാൻ ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി തീരുമാനിച്ചിരുന്നു.
ഇതിൻ്റെ ഭാഗമായിരുന്നു പ്രസംഗം. അതുവരെ ഇവർ സമൂഹ മാധ്യമങ്ങളിൽ പാർട്ടി ലേബലിൽ തന്നെയായിരുന്നു ഇടപെട്ടിരുന്നത്.