പാലാ :കൊഴുവനാൽ :2022 ജൂലൈ മാസത്തിൽ റിലയൻസ് കമ്പനിയുടെ ഇന്റർനെറ്റ് കണക്ഷന് വേണ്ടിയുള്ള കേബിൾ ഇടുന്നതിനു വേണ്ടി മേവട മുതൽ വാക്കപ്പലം വരെ പിഡബ്ല്യുഡി റോഡിന്റെ ഒരുവശം വെട്ടി പൊളിച്ചതിന്റെ ഫലമായി ആ ഭാഗത്ത് മഴ വെളളം കെട്ടി നിൽക്കുകയും, വിദ്യാർത്ഥികൾക്കും , വ്യാപാരികൾക്കും , പൊതുജനങ്ങൾക്കും വളരെയധികം ബുദ്ധിമുട്ട് ഉണ്ടാകുകയും ചെയ്തു. റോഡരുകിൽ രൂപപ്പെട്ട കുഴികളിൽ വീണ് വിദ്യാർത്ഥികൾ ഉൾപ്പെടെ പലർക്കും പരുക്ക് പറ്റിയത് വ്യാപകമായ പ്രതിഷേധത്തിന് ഇടയാക്കി.
ഈ വിഷയം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത് മെമ്പർ PC ജോസഫ് PWD അധികാരികൾക്കും ,2023 ഡിസംബറിൽ നടന്ന നവകേരള സദസ്സിൽ മുഖ്യമന്ത്രിക്കും , പൊതുമരാമത്ത് വകുപ്പ് മന്ത്രിക്കും നിവേദനം നൽകിയിരുന്നു. കാലവർഷം ആരംഭിച്ചപ്പോൾ വെള്ളക്കെട്ടിൽ വീണ് വീണ്ടും അപകടങ്ങൾ ഉണ്ടായപ്പോൾ വിഷയം അടിയന്തിരമായി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് വ്യപ്രാരി വ്യവസായി ഏകോപന സമിതി കൊഴുവനാൽ യൂണിറ്റ് ഭാരവാഹികളും PWD അധികാരികൾക്ക് നിവേദനം നൽകിയിരുന്നു.
തുടർന്ന് PWD എഞ്ചിനിയറുടെ നേതൃത്വത്തിലുള്ള സംഘം കൊഴുവനാൽ ടൗണിൽ എത്തി പഞ്ചായത്ത് മെമ്പറും, വ്യാപാരികളുമായി സംസാരിക്കുകയും റോഡിന്റെ കുത്തി പൊട്ടിച്ച ഭാഗം കോൺക്രീറ്റ് ചെയ്യുകയും ചെയ്തു. കൊഴുവനാൽ ചേർപ്പുങ്കൽ റോഡിന്റെ പ്രവേശന ഭാഗത്ത് രണ്ട് നോ പാർക്കിംഗ് ബോർഡുകൾ സ്ഥാപിക്കുമെന്നും പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിന്റെ മുൻവശത്ത് പൈപ്പ് ളുന്നതിനായി പൊളിച്ച ഭാഗവും , ചേർപ്പുങ്കൽ റോഡിലെ കുഴികളും , അനുകൂലമായ കാലാവസ്ഥയിൽ ടാർ ചെയ്യുന്നതിനും തീരുമാനമായിട്ടുണ്ട്.
ഫോട്ടോ പ്രതീകാത്മകം