Kerala

വിമാന ടിക്കറ്റ് ചൂഷണം, കേന്ദ്രത്തിന്റെ ഭാഗത്തുനിന്ന് ഇടപെടൽ ഉണ്ടായിട്ടില്ല: മന്ത്രി എം ബി രാജേഷ്

തിരുവനന്തപുരം: പ്രവാസികൾ നേരിടുന്ന വിമാന ടിക്കറ്റ് ചൂഷണത്തിൽ കേന്ദ്രത്തിന്റെ ഭാഗത്തുനിന്ന് ഇടപെടൽ ഉണ്ടായിട്ടില്ലെന്ന് മന്ത്രി എം ബി രാജേഷ്.

കേരളത്തിൽ നിന്നുള്ള എംപിമാർ ഒറ്റക്കെട്ടായി ഇടപെട്ട് ഇതിന് പരിഹാരം കാണേണ്ടതാണ്. സംസ്ഥാന സർക്കാരിന് ടിക്കറ്റ് ചൂഷണം അവസാനിപ്പിക്കാൻ കഴിയില്ലെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു.

ലോകകേരള സഭക്കെതിരെ വലിയ പ്രചാരണങ്ങൾ ആദ്യഘട്ടത്തിൽ നടന്നിരുന്നു. ഇപ്പോൾ അത്തരം പ്രചാരണങ്ങൾ നടത്തിയവർ ക്ഷീണിച്ച് അതിൽ നിന്ന് പിന്മാറുന്നുവെന്നും മന്ത്രി പറഞ്ഞു. ധൂർത്ത് എന്ന് പറഞ്ഞവർക്ക് അതിൽ നിന്ന് ഇപ്പോൾ പിന്മാറേണ്ടി വന്നു. അടുത്ത ലോകകേരള സഭയിൽ പ്രതിപക്ഷ അംഗങ്ങൾ കൂടി പങ്കെടുക്കും എന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top