ന്യഡല്‍ഹി: ഇന്ത്യയും റഷ്യയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തപ്പെടത്തുന്നതിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി ജൂലായ് എട്ടിന് റഷ്യ സന്ദര്‍ശിക്കും. പ്രതിരോധം, എണ്ണ, തുടങ്ങി തന്ത്രപ്രധാനമായ പലകാര്യങ്ങളും സന്ദര്‍ശനത്തില്‍ ചര്‍ച്ചയാകുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.
നരേന്ദ്രമോദി മൂന്നാം തവണ പ്രധാനമന്ത്രിയായ ശേഷമുള്ള ആദ്യറഷ്യന്‍ സന്ദര്‍ശനമാണിത്. ജി 7 ഉച്ചകോടിക്ക് ശേഷമുളള സന്ദര്‍ശനമായതിനാല്‍ ഈ സന്ദര്‍ശനത്തിന് ഏറെ പ്രാധാന്യമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
റഷ്യ-യുക്രെയ്ന്‍ സംഘര്‍ഷത്തിനിടയില്‍ നിലവിലെ സാഹചര്യത്തില്‍ മധ്യസ്ഥനായി ഇന്ത്യയെ മാത്രമേ കാണുന്നുള്ളൂ എന്നതിനാല്‍ ഈ സന്ദര്‍ശനം പടിഞ്ഞാറന്‍ രാജ്യങ്ങള്‍ക്കും ഉപയോഗപ്രദമാകുമെന്ന് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.