Kerala

സിപിഎം കേന്ദ്രകമ്മിറ്റി യോഗത്തിന് ഇന്ന് തുടക്കം; ലോ​ക്സ​ഭാ തി​ര​ഞ്ഞെ​ടുപ്പ് പ​രാ​ജ​യം ചര്‍ച്ചയാകും

ലോ​ക്സ​ഭാ തി​ര​ഞ്ഞെ​ടു​പ്പ് ഫലങ്ങള്‍ വിലയിരുത്താന്‍ സി​പി​എം കേ​ന്ദ്ര ക​മ്മി​റ്റി യോ​ഗ​ത്തി​ന് ഇ​ന്ന് ഡ​ൽ​ഹി​യി​ൽ ചേരും. മൂന്ന് ദിവസങ്ങളിലായാണ് യോഗം ചേരുന്നത്. കേ​ര​ളം, പ​ശ്ചി​മ ബം​ഗാ​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള സം​സ്ഥാ​ന​ങ്ങ​ളി​ൽ ക​ന​ത്ത തി​രി​ച്ച​ടി നേ​രി​ട്ട​ത് യോ​ഗ​ത്തി​ൽ ച​ർ​ച്ച​യാ​കും.

കേ​ര​ള​ത്തി​ൽ പി​ണ​റാ​യി സ​ർ​ക്കാ​രി​നെ​തി​രാ​യ ഭ​ര​ണ​വി​രു​ദ്ധ വി​കാ​ര​വും തി​രി​ച്ച​ടി​ക്ക് കാ​ര​ണ​മാ​യോ എ​ന്നും പാ​ർ​ട്ടി പ​രി​ശോ​ധി​ക്കും. കേരളത്തില്‍ ഇത്ര വലിയ തിരിച്ചടി പ്രതീക്ഷിച്ചില്ലെന്നാണ് ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം വന്ന ശേഷം കേന്ദ്ര നേതൃത്വം പ്രതികരിച്ചത്.

പോ​ളി​റ്റ് ബ്യൂ​റോ ത​യാ​റാ​ക്കി​യ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് കേ​ന്ദ്ര​ക​മ്മി​റ്റി​യി​ൽ പ്ര​ധാ​ന ച​ർ​ച്ച ന​ട​ക്കു​ക. അതുകൊണ്ട് തന്നെ തലനാരിഴകീറി ഫലങ്ങള്‍ ചര്‍ച്ചയാകും. സം​സ്ഥാ​ന​ങ്ങ​ളി​ലെ റി​പ്പോ​ർ​ട്ടും കേ​ന്ദ്ര ക​മ്മി​റ്റി​യി​ൽ ച​ർ​ച്ച​ചെ​യ്യും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top