തലശ്ശേരി മാഹി ബൈപ്പാസിലുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം. കാർ നിർത്തി പുറത്തിറങ്ങിയപ്പോൾ മറ്റൊരു കാർ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.
താഴെ സർവീസ് റോഡിലേക്ക് വീണ യുവാവ് സംഭവ സ്ഥലത്ത് തന്നെ മരിച്ചു. കരിയാട് സ്വദേശി നസീർ ആണ് മരിച്ചത്. തലശ്ശേരി-മാഹി ബൈപ്പാസിൽ കവിയൂർ അടിപ്പാതക്ക് മുകളിൽ ഇന്നലെ രാത്രിയോടെയാണ് അപകടമുണ്ടായത്.
പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.സംഭവത്തിനു ശേഷം കുറെ സമയത്ത് ഗതാഗത തടസ്സം ഉണ്ടായിരുന്നെങ്കിലും പോലീസ് ഇടപെട്ട് തടസ്സം നീക്കി .